HOME
DETAILS

പണ്ഡിറ്റുകളുടെ പലായനം സിനിമയാക്കുമ്പോൾ

  
backup
March 18 2022 | 20:03 PM

%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%be%e0%b4%af%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%bf

നസറുദ്ദീൻ മണ്ണാർക്കാട്


വിവരാവകാശത്തിലൂടെ ലഭിച്ച രേഖകൾ പ്രകാരം 1990 മുതൽ കശ്മിരിലെ തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മൊത്തം കശ്മിരി പണ്ഡിറ്റുകളുടെ എണ്ണം എൺപത്തി ഒൻപതാണെന്ന് ഈയിടെ പുറത്തുവരികയുണ്ടായി. അതേസമയം, കൊല്ലപ്പെട്ട പണ്ഡിറ്റുകളുടെ എണ്ണം 399 ആണെന്നാണ് കശ്മിരി പണ്ഡിറ്റുകളുടെ സംഘടന ആരോപിക്കുന്നത്. രണ്ടായാലും ഈ കണക്കുകളുടെ നൂറുകണക്കിന് മടങ്ങാണ് കശ്മിരിൽ കൊല്ലപ്പെട്ട മുസ്‌ലിംകളുടെ കണക്ക്. എന്നാൽ ഇന്ത്യയിലെ സംഘ്പരിവാർ എക്കാലവും കശ്മിർ പണ്ഡിറ്റുകളുടെ പേരിൽ ഒരുവശത്ത് മുതലക്കണ്ണീർ ഒഴുക്കുകയും മറുവശത്ത് അവർക്ക് സംഭവിച്ച കഷ്ടനഷ്ടങ്ങൾക്ക് പിന്നിൽ തങ്ങൾക്കുള്ള ഉത്തരവാദിത്വം മറച്ചുവയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് കളിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിൽ 'ദി കശ്മിർ ഫയൽസ്' എന്ന പേരിൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിന്റെ മറവിൽ മുസ്‌ലിംകളെ പൈശാചികവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.


ഒരാളാണെങ്കിലും 89 പേരാണെങ്കിലും അന്യായമായി ജീവഹാനി സംഭവിക്കുന്ന മുഴുവൻ മനുഷ്യരുടെയും വേദനകളെയും നഷ്ടങ്ങളെയും സമൂഹമെന്ന നിലയ്ക്ക് നമുക്ക് വേർത്തിരിച്ചു കാണുക സാധ്യമല്ല. അവരെ ഓരോരുത്തരെയും നമ്മുടെ സഹപൗരന്മാരെന്ന നിലയ്ക്ക് സഹിഷ്ണുതയോടെ ഉൾക്കൊള്ളുകയും അവരുടെ പുനരധിവാസത്തിന് വേണ്ടത് ചെയ്യുകയും വേണം. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ സമാനകാലയളവിൽ കശ്മിരിൽ കൊല്ലപ്പെട്ട 15000ൽ അധികം വരുന്ന കശ്മിരി മുസ്‌ലിംകളുടെ കണക്കുകൾ എവിടെയും കാണിക്കാതെയാണ് കശ്മിരി പണ്ഡിറ്റുകളുടെ കണക്കുകൾ മാത്രം പെരുപ്പിച്ച് കാണിച്ചുകൊണ്ടേയിരിക്കുന്നത്. പലപ്പോഴും ഹിന്ദുത്വ-വലതു തീവ്രസംഘടനകളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പ്രചാരണങ്ങളിൽ, ആയിരങ്ങളുടെയും ലക്ഷങ്ങളുടെയും കണക്കുകൾ യാതൊരു തെളിവുമില്ലാതെ ഉന്നയിക്കാറുണ്ട്. ആയിരങ്ങളും ലക്ഷങ്ങളും കൊല്ലപ്പെട്ട വംശഹത്യകൾ തീർച്ചയായും നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. പക്ഷേ അതൊന്നും വംശഹത്യകളായി കാണാത്തവരാണ് കശ്മിരി പണ്ഡിറ്റുകളുടെ കാര്യത്തിൽ കണ്ണീരൊഴുക്കുന്നത്. തങ്ങളുടെ രാഷ്ട്രീയലാഭമല്ലാതെ ബി.ജെ.പി ഇതുവരെയും ഒരുകാര്യത്തിലും നോക്കിയിട്ടില്ല എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ വിഷയവും. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ സിനിമയുടെ പ്രമോഷനു വേണ്ടി ഇറങ്ങിയിരിക്കുകയാണ്. കശ്മിരി പണ്ഡിറ്റുകളോടുള്ള സ്‌നേഹമല്ല, നിലവിലെ സാഹചര്യത്തിൽ സമുദായങ്ങൾ തമ്മിൽ പരസ്പരം വെറുപ്പുണ്ടാക്കി അതിൽനിന്ന് നേട്ടം കൊയ്യുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.


സത്യത്തിൽ കശ്മിരി പണ്ഡിറ്റുകളെ ചതിച്ചതാരാണെന്ന കാര്യം വസ്തുതകളുടെ വെളിച്ചത്തിൽ ഒരന്വേഷണത്തിന് വിധേയമാക്കിയാൽ നാം ചെന്നെത്തുക ബി.ജെ.പിയിലേക്ക് തന്നെയാണെന്ന് കാണാം. 1587ൽ കശ്മിർ മുഗൾ ഭരണത്തിൽ വന്നപ്പോൾ അക്ബർ ചക്രവർത്തിയാണ് അവരുടെ ബുദ്ധിശക്തിയിൽ ആകൃഷ്ടനായി അവരെ പണ്ഡിറ്റുകൾ എന്നാദ്യം വിളിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആറുശതമാനമായിരുന്നു കശ്മിരിലെ പണ്ഡിറ്റുകളുടെ ജനസംഖ്യയെങ്കിൽ 1950ലെ ഭൂപരിഷ്‌ക്കരണത്തോടെ ഇരുപതു ശതമാനം പേർ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് നീങ്ങി.1947 ഒക്ടോബർ-നവംബർ മാസങ്ങളിൽ കശ്മിരിൽ ഒരു ലക്ഷത്തോളം മുസ്‌ലിംകളെ രാജ ഹരിസിങ്ങിന്റെ ഒത്താശയോടെ കൂട്ടക്കൊലയ്ക്ക് വിധേയരാക്കിയ സംഭവം നമ്മോട് ഒരു കശ്മിരി ഫയലും പറയില്ല. കശ്മിരിനെ സംഘർഷ ഭൂമിയാക്കി മുസ്‌ലിം ജനസംഖ്യ കുറച്ചുകൊണ്ടുവന്ന് തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുകയെന്ന ഗൂഢശ്രമത്തിന്റെ തുടക്കമായിട്ട് വേണം ഈ സംഭവങ്ങളെ കാണാൻ.


നാല് മാസങ്ങൾ കൊണ്ടാണ് കശ്മിരിന്റെയും പണ്ഡിറ്റുകളുടെയും ഭാഗധേയം മാറ്റിയെഴുതപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ 1990 ജനുവരി 19 മുതൽ 26 മെയ് വരെയുള്ള മാസങ്ങൾ. ജഗ്‌മോഹൻ മൽഹോത്ര ജമ്മു കശ്മിർ ഗവർണറായി നിയമിതനാവുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചായിരുന്നു. ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന വി.പി സിങ് സർക്കാർ ജഗ്‌മോഹനെ കശ്മിരിൽ അയച്ചതുതന്നെ കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു. അദ്ദേഹത്തിൻ്റെ വരവറിയിച്ചുകൊണ്ട് രണ്ടാംനാൾ തന്നെ കശ്മിരിൽ ഗാവാകദൽ കൂട്ടക്കൊല നടന്നു. പാരാമിലിറ്ററി ട്രൂപ്പും കേന്ദ്ര റിസർവ് സേനയും നടത്തിയ വെടിവയ്പ്പിൽ 52 സാധാരണക്കാരാണ് ജനുവരി 21 നു കൊല്ലപ്പെട്ടത്. കശ്മിരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ കൂട്ടക്കൊലയാണിത്. നേരത്തെ സഞ്ജയ് ഗാന്ധിയുടെ ഇഷ്ടക്കാരനായിരുന്ന ജഗ്‌മോഹൻ ഡൽഹിയുടെ നഗര സൗന്ദര്യവത്ക്കരണത്തിന്റെ പേര് പറഞ്ഞു പാവങ്ങളുടെ കുടിലുകൾക്ക് മേൽ ബുൾഡോസർ ഇടിച്ചുകയറ്റുകയും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്ത സംഘർഷങ്ങളിൽ പങ്കാളിയായിരുന്നു. ജഗ്‌മോഹനെ വൈകാതെ കാവിപ്പാളയത്തിലാണ് പിന്നീട് കാണുന്നത്.


ഗാവാകദൽ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത് സാധാരണക്കാരായ ജനങ്ങളാണ്. തീവ്രവാദികൾക്കും തക്കം പാർത്തു കാത്തുനിന്ന പാകിസ്താനും കൈയിൽ കിട്ടിയ ശക്തമായ പിടിവള്ളിയായിരുന്നു ഈ സംഭവം. കശ്മിരിലെ വിവിധ ഹിന്ദു സംഘടനകളുമായി കൂടിയാലോചന നടത്തി, പണ്ഡിറ്റുകളെ വംശഹത്യ നടത്തപ്പെടുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ജഗ്‌മോഹൻ അവരെ കശ്മിർ വിടാൻ പ്രേരിപ്പിച്ചു. കശ്മിരിൽ അപ്പോഴുണ്ടായിരുന്ന സംഘർഷങ്ങളുടെ ഇരകൾ പണ്ഡിറ്റുകൾ മാത്രമല്ല. മുസ്‌ലിംകളുമുണ്ട്. 89 പണ്ഡിറ്റുകൾ കൊല്ലപ്പെട്ടപ്പോൾ 1635 കശ്മിരികൾ ഇതേ തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് കശ്മിരിൽ സാധാരണ ജനങ്ങൾ വേട്ടക്കാരായിരുന്നില്ല മറിച്ച് ഇരകളായിരുന്നു. അവരുടെ പൊതുശത്രു ഒന്നായിരുന്നു. അന്നും ഇന്നും ആർട്ടിക്കിൾ 370 പ്രകാരമുള്ള കശ്മിരിന്റെ പ്രത്യേകപദവിയെ അനുകൂലിക്കുന്നവരാണ് പണ്ഡിറ്റുകൾ. ബി.ജെ.പി സർക്കാർ ഈ പദവി എടുത്തുകളഞ്ഞപ്പോൾപോലും അതിനെതിരേ ശക്തമായി പ്രതിഷേധിച്ചവരാണ് പണ്ഡിറ്റുകൾ. അവർ കാശ്മിരിന്റെ അവിഭാജ്യ ജനതയാണെന്നും അവരും സാധാരണ കശ്മിരികളും നേരിട്ട പ്രതിസന്ധി ഒന്നുതന്നെയായിരുന്നുവെന്നും നാം മനസിലാക്കണം. 15000 ലധികം മുസ്‌ലിംകളാണ് വിവിധ ഭീകര സംഘടനകളുടെ ആക്രമണങ്ങളിൽ കശ്മിരിൽ കൊല്ലപ്പെട്ടത് എന്ന കണക്കുകൂടി നാം ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. കൂട്ടത്തിൽനിന്ന് പണ്ഡിറ്റുകളെ മാത്രം പലായനം ചെയ്യിച്ച് അവരെ പൂർണമായും കൈയൊഴിയുകയാണ് ജഗ്‌മോഹനും കൂട്ടരും ചെയ്തത്.
കാലങ്ങളായി പണ്ഡിറ്റുകൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കിയതല്ലാതെ ബി.ജെ.പി അവർക്കുവേണ്ടി ഒന്നും ചെയ്തില്ല. അതുകൊണ്ടുകൂടിയാണ് തങ്ങളുടെ ദുര്യോഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പുതിയ ചലച്ചിത്ര ആവിഷ്‌ക്കാരത്തിനെതിരേ കശ്മിരി പണ്ഡിറ്റുകൾ പോലും രംഗത്തുവരുന്നത്. പണ്ഡിറ്റുകൾ കുടിയൊഴുപ്പിക്കപ്പെട്ടാൽ എന്തും ചെയ്യാനുള്ള ഫ്രീഹാൻഡ് തങ്ങൾക്ക് ലഭിക്കുമെന്ന ചിലരുടെ കുബുദ്ധിയുടെ ബലിയാടുകളായി പണ്ഡിറ്റുകൾ മാറി. സാധാരണ കശ്മിരികളുടെ ജീവിതം അതിലേറെ ദുഷ്‌ക്കരമായി തീരുകയും ചെയ്തു. തങ്ങൾ ജഗ്‌മോഹന്റെയും സംഘ്പരിവാറിന്റെയും ഗൂഢലോചനയുടെ ബലിയാടുകൾ മാത്രമായിരുന്നുവെന്ന് 23 പ്രമുഖരായ കശ്മിരി പണ്ഡിറ്റുകൾ അവരെ കുടിയൊഴുപ്പിച്ച വർഷത്തിൽ കൃത്യമായി പറഞ്ഞാൽ 1990 സെപ്റ്റംബർ 22ന് അൽ സഫ്‌വാ പത്രത്തിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ തങ്ങളുടെ കൈയൊപ്പുകൾ ചാർത്തി രാജ്യത്തോട് വെളിപ്പെടുത്തുകയുണ്ടായി. ഈ രേഖ ഇപ്പോഴും ലഭ്യമാണ്. കശ്മിരി മുസ്‌ലിംകളോട് തങ്ങൾക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും അവർ അടിവരയിട്ട് കൊണ്ടാണ് സുദീർഘമായ ആ കത്ത് അവസാനിക്കുന്നത് തന്നെ. ആരാണ് കശ്മിരിനെ കലുഷിതമാക്കിയതെന്ന് തെളിയിക്കാൻ ഇതിലും വലിയൊരു ഫയൽ ഇനി ലഭിക്കാനില്ല.


ഇന്ത്യയിൽ ഒരുപാട് വംശഹത്യകൾ നടന്നിട്ടുണ്ട്. മുറാദാബാദും നെല്ലിയും ഹാഷിംപുരയും ഭഗൽപൂരും ബോംബെയും ഗുജറാത്തും മുസ്ഫറാബാദുമൊക്കെ വംശഹത്യകളുടെ ക്രൂരതകൾ കണ്ട് ഞെട്ടി വിറച്ചുപോയ നാടുകളാണ്. എന്നാൽ ഇതൊന്നും വംശഹത്യകളായി കാണാതെ 'കശ്മിർ ഫയൽസ്' കൊണ്ട് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ആക്കം കൂട്ടാനുള്ള ബി.ജെ.പി നീക്കം പരിഹാസ്യമാണ്. ഗുജറാത്ത് കലാപം ഇതിവൃത്തമാക്കിയ 'പർസാനിയ' എന്ന ചലച്ചിത്രം നിരോധിച്ച നരേന്ദ്ര മോദിയും കൂട്ടരും 'കശ്മിർ ഫയൽസ്' പ്രമോഷനുമായി ഇറങ്ങിയ കാഴ്ച്ചയും കാണേണ്ടിവരുന്നു. 'കശ്മിരി ഫയൽസ്' വിമർശകർക്ക് വേണമെങ്കിൽ സ്വന്തമായി ഒരു ചലച്ചിത്രം നിർമിച്ചു കൂടേ എന്നൊരു ചോദ്യവും മോദി ഉയർത്തുന്നുണ്ട്. 'പർസാനിയ'യുടെ അണിയറ ശിൽപ്പികൾ ഇത് കേട്ട് ഊറിച്ചിരിക്കുന്നുണ്ടാവണം. എല്ലാ വംശഹത്യകളും മാനവരാശിക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സമ്മതിക്കാതെ ഒരു പരിഷ്‌കൃത സമൂഹത്തിനും മുന്നോട്ടുപോക്ക് സാധ്യമല്ല. ജനസമൂഹങ്ങൾക്കിടയിൽ വെറുപ്പ് വളർത്തി പരസ്പരം വൈരികളാക്കി സമാധാനം തകർക്കാനല്ല ഒരു സർക്കാർ ശ്രമിക്കേണ്ടത്.


പണ്ഡിറ്റുകളുടെ പുനരധിവാസം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും പണ്ഡിറ്റുകളുടെ പുനരധിവാസം സാധ്യമാവുന്നില്ലെങ്കിൽ അത് ഈ രാജ്യത്തിന് തന്നെ നാണക്കേടാണ്. പണ്ഡിറ്റുകളെ വഴിയാധാരമാക്കി മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി അവരോട് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. അല്ലാതെ 'കശ്മിർ ഫയൽസ്' കൊണ്ട് കോടികൾ ഉണ്ടാക്കി ബി.ജെ.പി സഹയാത്രികൻ അനുപം ഖേർ ന്യൂയോർക്കിലേക്കും മോദി അടുത്ത ഇലക്ഷൻ റാലിയിലേക്കും പോവുകയല്ല വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a day ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a day ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  a day ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  a day ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  a day ago