ഇമ്രാന് മോദിയുടെ കത്ത് 'പാകിസ്താനുമായി ഊഷ്മള ബന്ധം ആഗ്രഹിക്കുന്നു'
ന്യൂഡല്‍ഹി: പാകിസ്താനുമായി ഊഷ്മളമായ സൗഹൃദം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി പരസ്പരവിശ്വാസത്തിന്റെ അന്തരീക്ഷം പാകിസ്താന് സൃഷ്ടിക്കേണ്ടതുണ്ടെന്നും പാക് ദേശീയദിനത്തോടനുബന്ധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് അയച്ച കത്തില്‍ മോദി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പാകിസ്താന് കഴിയട്ടെയെന്നും മോദി ആശംസിച്ചു.
ലോകത്തെ ആദ്യ ഇസ്ലാമിക് റിപ്പബ്ലിക് എന്ന ആശയം ഉള്‍പ്പെടുന്ന പാക് ഭരണഘടനയുടെ ആദ്യരൂപം നിലവില്‍ വന്നത് 1940 മാര്‍ച്ച് 23നാണ്. ഈസാഹചര്യത്തിലാണ് മാര്‍ച്ച് 23 പാകിസ്താന് ദേശീയദിനമായി ആഘോഷിക്കുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്താനും ഇന്ത്യയും തമ്മിലുളള ബന്ധം മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതുശരിവയ്ക്കുന്നതാണ് മോദിയുടെ പുതിയനീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."