HOME
DETAILS
MAL
സമാധാന നോബലിന് സെലന്‍സ്കിയെ പരിഗണിക്കണമെന്ന് യൂറോപ്യന്‍ നേതാക്കള്‍
backup
March 19 2022 | 03:03 AM
മോസ്കോ: ഈ വര്‍ഷത്തെ സമാധാന നോബലിന് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയെ പരിഗണിക്കണമെന്ന ആവശ്യവുമായി യൂറോപ്യന്‍ നേതാക്കള്‍. ഇക്കാര്യം ഉന്നയിച്ച് നോര്വീചിയന് നൊബേല്‍ കമ്മിറ്റി നേതാക്കള്‍ക്ക് കത്തയച്ചതായാണ് വിവരം.
നെതര്‍ലാന്‍ഡ്, യു.കെ, ജര്‍മനി, സ്വീഡന്, എസ്തോണിയ, ബള്‍ഗേറിയ, റൊമേനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ നിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സമയപരിധി ഈ മാസം 31 വരെയാണെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന് മുതല്‍ 10 വരെയാണ് സമാധാന നോബേല്‍ പ്രഖ്യാപനം നടക്കുക. 251 വ്യക്തികളും സംഘടനകളും 2022 സമാധാന നോബേലിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."