ഭാരത് ജോഡോ യാത്ര: സമാപന ചടങ്ങിലേക്ക് 21 പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് കോണ്‍ഗ്രസ്, എഎപിക്ക് ക്ഷണമില്ല
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യവേദിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാര്‍ട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്.
സി.പി.എം, സി.പി.ഐ, ഡി.എം.കെ, ശിവസേന, എന്‍.സി.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30 ന് ശ്രീനഗറിലാണ് രാഹുല്‍ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.
3570 കിലോമീറ്റര്‍ സഞ്ചരിച്ച് യാത്ര ജനുവരി 30 നാണ് സമാപിക്കുന്നത്. മഹാത്മാഗാന്ധിയുടെ സമാധി ദിനം കൂടിയായ അന്നേ ദിവസം വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയ ശാസ്ത്രത്തിനെതിരായ അശ്രാന്തമായ പോരാട്ടത്തില്‍ രക്തസാക്ഷിയായ ഗാന്ധിക്ക് സമര്‍പ്പിക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. മുതിര്‍ന്ന നേതാവ് ജയറാം രമേശ് ഖര്‍ഗെയുടെ കത്ത് ട്വിറ്ററിലൂടെ പങ്ക് വച്ചു.
Congress President Shri. Mallikarjun Kharge-ji has written to presidents of 21 like-minded parties inviting them to the concluding function of the #BharatJodoYatra on January 30th. pic.twitter.com/zOGXiDCCAe
— Jairam Ramesh (@Jairam_Ramesh) January 11, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."