ജിസിസിയുടെ യെമൻ സമാധാന ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഹൂത്തികൾ
റിയാദ്: ഗൾഫ് സഹകരണ കൗൺസിന്റെ മേൽനോട്ടത്തിൽ ഈ മാസം 29 മുതൽ ഏപ്രിൽ ഏഴു വരെ റിയാദിൽ നടക്കുന്ന സമാധാന ചർച്ചയിൽ നിന്ന് ഹൂതികൾ വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്. യെമൻ സംഘർഷത്തിന് അന്ത്യമുണ്ടാക്കാൻ ലക്ഷ്യമിട്ട് ജി.സി.സി ആസ്ഥാനത്ത് നടക്കുന്ന പുതിയ സമാധാന ശ്രമങ്ങൾ ഫലം കാണുകയില്ലെന്ന സൂചനകളാണ് തുടക്കം മുതൽ പുറത്ത് വരുന്നത്.
സമാധാന ചർച്ചകളിൽ പങ്കാളിത്തം വഹിക്കാൻ യെമനിലെ മുഴുവൻ കക്ഷികളെയും ക്ഷണിച്ചതായി ജിസിസി സെക്രട്ടറി ജനറൽ ഡോ: നായിഫ് അൽ ഹജ്റഫ് അറിയിച്ചു. പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കാനും യെമൻ ജനതയുടെ ദുരിതമകറ്റാനും സഹായിക്കുന്ന പോംവഴികൾ കണ്ടെത്താൻ ശ്രമിച്ച് യെമനിൽ സൈനിക, രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, വികസന വെല്ലുവിളികൾ യെമൻ കക്ഷികൾ പങ്കെടുക്കുന്ന കൂടിയാലോചനകളിൽ വിശകലനം ചെയ്യും.
അതേസമയം, റിയാദ് സമാധാന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഹൂത്തികൾ വ്യക്തമാക്കി. സമാധാന ചർച്ചകളോടുള്ള ഹൂത്തികളുടെ ഈ പ്രതികരണം പ്രതീക്ഷിച്ചതാണെന്ന് യെമൻ ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ ബാസിത് അൽ ഖാഇദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."