ചൈനയും അമേരിക്കയും അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ പങ്കിടണം; ചര്‍ച്ച നടത്തി ബൈഡനും ഷീ ജിന്‍പിങും
ബീജിങ്: റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും ചൈനയും അമേരിക്കയും ചേര്‍ന്ന് അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും ഷീ ജിന്‍പിങ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.
ചരിത്രത്തിന്റെ ശരിയായ ഭാഗത്ത് ചൈന നില്‍ക്കേണ്ടതുണ്ട്. അത് ആവശ്യമാണ്. ഇപ്പോള്‍ യുക്രെയ്നില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. സമാധാനവും സുരക്ഷയുമാണ് രാജ്യാന്തര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികള്‍.- ഷീ പറഞ്ഞു.
ഇരുവരുടേയും സംഭാഷണം രണ്ട് മണിക്കൂറോളം നീണ്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഉക്രൈനെതിരായ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ആക്രമണത്തെ ഷി വിമര്‍ശിച്ചിട്ടുണ്ടോ അതോ ക്രെംലിനില്‍ യു. എസ് നേതൃത്വത്തിലുള്ള സമ്മര്‍ദ്ദ പ്രചാരണത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചോ എന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."