ദല്ലാളിന്റെ ഇടപെടലുണ്ടായി; മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കിതമാക്കാന്‍ ആകില്ല: പിണറായി
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വലിയ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും ഇടപെടാറുള്ള ദല്ലാള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മഹാന്‍ അടക്കം ഇടപെട്ടിട്ടുണ്ട്. പുതിയ ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ കളങ്കിതമാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഴക്കടല്‍ കരാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴയ്ക്കുകയാണ്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെങ്കിലും തുടക്കം മുതല്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഭയങ്കര കാര്യമല്ലേ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നയാള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടതില്‍ അപാകതയില്ല. അഡീഷണ്‍ പ്രൈവറ്റ് സെക്രട്ടറിയെ ഈ മഹാന്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."