പിടിമുറുക്കി വീണ്ടും; ഒരു വര്‍ഷത്തിന് ശേഷം ചൈനയില്‍ വീണ്ടും കൊവിഡ് മരണം
ബീജിങ്: കൊവിഡിന്റെ പുതിയ തരം ഗത്തില്‍ വലഞ്ഞ് ചൈന. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ചൈനയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ചൈന പുറത്ത് വിടുന്ന കണക്ക്. 2021 ജനുവരിക്ക് ശേഷം ആദ്യമായാണ് ചൈനയില്‍ കൊവിഡ് മരണം സ്ഥിരീകരിക്കുന്നത്.
ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിദിന കൊറോണ രോഗികള്‍ വര്‍ദ്ധിച്ച് വരികയാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യമാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ജിലിന്‍ പ്രവിശ്യയിലാണ് ഭൂരിഭാഗം രോഗികളുമുള്ളത്. ഹോങ്കോംഗിലും കൊറോണയുടെ അതിതീവ്ര വ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20,079 കേസുകള്‍ ഹോങ്കോംഗില്‍ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം ഹോങ്കോംഗില്‍ ദശലക്ഷം കവിഞ്ഞു.
പുതിയ സാഹചര്യത്തില്‍ ചൈനയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകള്‍ വെട്ടിക്കുറച്ചതിനാല്‍ 23000ത്തില്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ചൈനയില്‍ കുടുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."