HOME
DETAILS

മില്‍മ കവര്‍ ഉപയോഗിച്ച് അലമാരയോ?.. ലീലാമ്മയ്ക്ക് അതും സിംപിളാണ്

  
backup
March 19 2022 | 08:03 AM

milma-cover-almara-making-latesat-2022

ദിനംപ്രതി മില്‍മ പാല്‍ കവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവരാണ് മിക്ക മലയാളികളും. ചിലത് ചാക്കുകളില്‍ കെട്ടികൂട്ടി മാസം തോറും വരാറുള്ള ഹരിത കര്‍മ സേന വളണ്ടിയര്‍മാരെ കാത്ത് വീടിന്റെ ഒരരികില്‍ നില്‍പ്പുണ്ടാകും. എന്നാല്‍ കേവലം മില്‍മ കവറിനെ പ്രൗഢിയോടെ ഗസ്റ്റ് റൂമിലിരുത്തുകയാണ് 67കാരിയായ ലീലാമ്മ. 

ഉപയോഗശേഷം വലിച്ചെറിയുന്ന ഏത് വസ്തുവും ഉപയോഗിച്ച് അലങ്കാര വസ്തുക്കളുണ്ടാക്കാം എന്ന ആശയത്തില്‍ നിന്നാണ് മില്‍മ കവര്‍ ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന ചിന്ത വന്നത്. ആദ്യമായി മില്‍മ കവര്‍ ഉപയോഗിച്ച് ചെറിയ പേഴ്‌സാണ് ഉണ്ടാക്കിയത്. സംഗതി ക്ലിക്ക് ആയതോടെ നേരെ ഹാന്‍ഡ് ബാഗ് നിര്‍മാണത്തിലേക്ക് കടന്നു. പുറത്തുപോകുമ്പോഴും മറ്റും ഈ ഹാന്‍ഡ് ബാഗ് ഉപയോഗിക്കുമ്പോള്‍ ആളുകളില്‍ ഈയൊരു ബാഗ് കൗതുകമായി. ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നതാണോയെന്ന് പലരും തമാശ രൂപേണ ചോദിച്ചിട്ടുണ്ടെന്നും ലീലാമ്മ പറയുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മില്‍മ കവര്‍ ഉപയോഗിച്ച് വസ്തുക്കള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. അയല്‍പക്കത്തെ 12ഓളം വീടുകളില്‍ നിന്ന് ശേഖരിച്ച കവര്‍ കൊണ്ടാണ് നിര്‍മാണം. അടുത്ത സുഹൃത്തുക്കളും കവര്‍ നല്‍കാറുണ്ട്. എകദേശം 1500 ഓളം കവര്‍ ഉപയോഗിച്ചാണ് ബാഗ് നിര്‍മിച്ചത്. കവര്‍ കഴുകി വൃത്തിയാക്കിയ ശേഷം വശങ്ങള്‍ മുറിച്ച് നീളത്തിലാക്കിയെടുക്കും. പിന്നീട് രണ്ടെണ്ണം യോജിപ്പിച്ച് മെടഞ്ഞെടുക്കും. ശേഷം കൂട്ടിയോജിപ്പിച്ച് ആവശ്യപ്രകാരമുള്ള രൂപത്തില്‍ നിര്‍മിക്കുന്നതാണ് രീതി.

അടൂരിലെ ആകര്‍ഷണം ഇപ്പോള്‍ മില്‍മ കവര്‍ ഉപയോഗിച്ച് നിര്‍മിച്ച അലമാരയാണ്. 4150 മില്‍മ കവറുകള്‍ ഉപയോഗിച്ചാണ് തന്നേക്കാള്‍ വലിയ അലമാര ലീലാമ്മ ഉണ്ടാക്കിയത്. 2021 ഒക്ടോബര്‍ 5ന് ആരംഭിച്ച നിര്‍മാണം 2022 ഫെബ്രുവരി അവസാനത്തോടെയാണ് അവസാനിച്ചത്.മറ്റെന്തെങ്കിലും അസൗകര്യമുള്ള ദിവസങ്ങളൊഴികെ എല്ലാദിവസവും പണിപ്പുരയിലെ തിരക്കിലായിരിക്കും. എല്ലാം ഒറ്റയ്ക്ക് തന്നെ.

കമ്പി വെല്‍ഡ് ചെയ്ത് അലമാര രൂപത്തിലാക്കിയശേഷം മെടഞ്ഞുവച്ച കവര്‍ ഉപയോഗിച്ച് അവ അലമാരയുടെ ആകൃതിയിലാക്കിയെടുക്കും. ഉള്ളിലെ 3 തട്ടുകളില്‍ നടുവിലത്തേതില്‍ ചെറിയ കാന്തം ഘടിപ്പിച്ചിട്ടുണ്ട്. അലമാരയുടെ വാതില്‍ കൃത്യമായി അടഞ്ഞിരിക്കാനാണ് ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

താഴെ ചക്രം ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഏവിടേക്കും അനായാസം കൊണ്ടുപോകാം. വീട്ടിലെത്തുന്നവര്‍ അതിശയത്തോടെ അലമാരയെ കുറിച്ച് ചോദിക്കുന്ന തിരക്കിലാണ്.

ഭര്‍ത്താവിനോടൊപ്പം പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് ലീലാമ്മയുടെ താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പാഴ്‌വസ്തുക്കളില്‍ നിന്ന് ഉല്‍പന്നങ്ങളുണ്ടാക്കുന്നത് പതിവാണ്. പത്രങ്ങളും പഴകിയ തുണിത്തരങ്ങളും എല്ലാം ലീലാമ്മയുടെ അതിഥികളാണ്. ബെഡ്ഷീറ്റിലും സോഫ കവറുകളിലും അലങ്കാര പണികള്‍ ചെയ്യുന്നതിലും ഒട്ടും പിന്നിലല്ല.അത്ര എളുപ്പം കഴിയുന്നതല്ല നിര്‍മാണമെന്നും ധാരാളം ക്ഷമ വേണമെന്നും ലീലാമ്മ പറയുന്നു. എല്ലാം ഒറ്റയ്ക്കാണ് ചെയ്യുന്നത്. പ്രായത്തിന്റേതായ അവശതകള്‍ കൊണ്ട് തുടര്‍ച്ചയായി ഏറെ നേരം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്.                                                                                                                               



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago