നാടക കലാകാരന്‍ മധു മാഷ് അന്തരിച്ചു
കോഴിക്കോട് : മലയാള നാടകാചാര്യനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (കെ. മധുസൂദനന്‍ 74 ) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയാണ്. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. ഇന്ത്യ 1974, പടയണി, സ്‌പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സംഘഗാനം, ഷട്ടർ തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചു.
സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് അധ്യാപക പരിശീലനം പൂർത്തിയാക്കി.അക്കാലത്ത് നക്‌സൽ പ്രസ്ഥാനവുമായി അടുത്ത അദ്ദേഹം അതിന്റെ പ്രവർത്തകനായി. വയനാട്ടിലെ കൈനാട്ടി എൽപി സ്‌കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ സമയം നക്‌സൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജയിലിലായി. പല സമയങ്ങളിലായി രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ചു. പിന്നീട് കേസിൽ വിട്ടയച്ച ശേഷം ബേപ്പൂർ ഗവ എൽപി സ്‌കൂളിൽ അധ്യാപകനായി. കുറ്റിച്ചിറ ഗവ എൽപി, കെയിലാണ്ടി ഗവ മാപ്പിള സ്‌കൂൾ, കുറ്റിച്ചിറ ഗവ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 2004ൽ കുറ്റ്യാടിക്കടുത്ത് ചെറുകുന്ന് ഗവ യുപി സ്‌കൂൾ പ്രധാനാധ്യാപകനായി വിരമിച്ചു.
മലയാള മനോരമ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എം.ടി. വിധു രാജിന്റെ പിതാവാണ്.ഭാര്യ: കെ. തങ്കം. മറ്റൊരു മകന്‍: അഭിനയ രാജ് (എ എന്‍ എസ് മീഡിയ കൊച്ചി )മരുമക്കള്‍ : സ്വര്‍ണ വിധു രാജ്, പി. സുദര്‍ഷിണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."