ശബരിമലയില്‍ ഏലയ്ക്ക ഇല്ലാത്ത അരവണ വിതരണം തുടങ്ങി
പത്തനംതിട്ട: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച അരവണ വിതരണം സന്നിധാനത്ത് പുനരാരംഭിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നര മുതലാണ് ഭക്തര്‍ക്ക് അരവണ വീണ്ടും നല്കി തുടങ്ങിയത്. ഏലയ്ക്ക ഉപയോഗിക്കാതെ തയ്യാറാക്കിയ അരവണയാണ് വിതരണം ചെയ്യുന്നത്.
ഇന്ന് പുലര്‍ച്ചെ 3 മുതലാണ് കൗണ്ടറുകളില്‍ അരവണ ലഭ്യമാക്കിയത്. ഒരാള്‍ക്ക് വാങ്ങാനാവുന്ന അരവണ ടിന്നുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നിലവില്‍ വില്‍പ്പന.
അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനി സാന്നിധ്യം പരിധിയില്‍ കൂടുതലാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അരവണ വിതരണം നേരത്തെ നിര്‍ത്തിവെച്ചത്. ഏലയ്ക്ക ചേര്‍ക്കാതെയോ ഗുണനിലവാരമുള്ള ഏലക്ക ചേര്‍ത്തോ അരവണ നിര്‍മിച്ചു വിതരണം ചെയ്യാന്‍ ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നടപടികള്‍ സംബന്ധിച്ച് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."