HOME
DETAILS
MAL
സാംസങ് ഗ്യാലക്‌സി എ 53, എ 33 5ജി ആഗോളതലത്തില്‍ ലോഞ്ച് ചെയ്തു
backup
March 19 2022 | 10:03 AM
സാംസങ് ആഗോളതലത്തില്‍ ഗ്യാലക്‌സി എ 53 5ജി, എ33 5ജി എന്നിവ ലോഞ്ച് ചെയ്തു. എ 33 യുടെ പൂര്‍ണ്ണമായ സവിശേഷതകള്‍ വെളിപ്പെടുത്തിയെങ്കിലും വില പുറത്തുവിട്ടിട്ടില്ല. സാംസങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എ53, ഏകദേശം 43,000 രൂപയ്ക്കും 49,500 രൂപയ്ക്കും ഇടയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എ53 5ജി തിരഞ്ഞെടുത്ത വിപണികളില്‍ ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങും. അതേസമയം എ33 5ഏ ഏപ്രില്‍ 22 മുതല്‍ ലഭ്യമാകും. പുതുതായി പുറത്തിറക്കിയ ഈ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമോ ഇല്ലയോ എന്ന് സാംസങ് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ഫോണുകള്‍ക്ക് പുറമേ, ഗ്യാലക്‌സി ബഡ്‌സ് 2, ബഡ്‌സ് ലൈവ് എന്നിവയും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."