HOME
DETAILS

കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഇറച്ചിയുടെ ഉറവിടം തേടി ആരോഗ്യ വിഭാഗം

  
backup
January 12 2023 | 09:01 AM

kochi-health-department-months-old-rotten-meat-seized-in-kochi-new

കൊച്ചി: കളമശേരിയില്‍ നിന്ന് പിടിച്ചെടുത്ത 400 കിലോ പഴകിയ ഇറച്ചിയുടെ ഉറവിടം എറണാകുളം നഗരസഭ ആരോഗ്യവിഭാഗം. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ചതാണ് ഇറച്ചിയെന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കാന്‍ എത്തിച്ചതാണ് ഇറച്ചിയെന്നാണ് കരുതുന്നത്. നിലവില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ് ഇറച്ചി. ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്ത് ഭക്ഷ്യുവിഷബാധയേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ച്. തുടര്‍ന്ന് വൃത്തിഹീനമായ സാഹചര്യത്തിലുണ്ടായിരുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടി.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിക്കുമെന്ന് മന്ത്രി അറിയിച്ചു. വെജിറ്റബിള്‍ മയോണൈസ് എന്ന നിര്‍ദേശം ഹോട്ടല്‍ ഉടമകള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. വെജിറ്റബിവള്‍ മയോണൈസും പാസച്വറൈസ്ഡ് മുട്ടയും ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

ഹോട്ടലുകളില്‍ നിന്ന് നല്‍കുന്ന പാഴ്‌സലുകളില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. എത്ര മണിക്കൂറിനകം പാഴ്‌സലിലുളള ഭക്ഷണം കഴിക്കാമെന്നും പാഴ്ക്ക് ചെയ്ത സമയവും സ്റ്റികറില്‍ രേഖപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാണ്. ഹോട്ടലുകളിലെ അടുക്കളകളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതാണ്. വൃത്തിയുളള ഹോട്ടലുകള്‍ ആപ്പിലൂടെ അറിയാം. ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ശുചിത്വം അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago