സമുദായ നേതാക്കളെ അങ്ങോട്ട് പോയി കണ്ടതല്ല; അവര്‍ വിളിച്ചാണ് കാണാന്‍ ആവശ്യപ്പെട്ടത്: ശശി തരൂര്‍
മലപ്പുറം: സമുദായ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് അവര്‍ ക്ഷണിച്ചത് പ്രകാരമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സമുദായ നേതാക്കളെ അങ്ങോട്ട് അപ്പോയിന്മെന്റ് എടുത്ത് കണ്ടതല്ല. അവരാണ് വിളിച്ച് കാണാന്‍ ആവശ്യപ്പെടുന്നത്. സമുദായ, രാഷ്ട്രീയ നേതാക്കളെ മാത്രമല്ല, എന്‍.ജി.ഒ, അസോസിയേഷന് ഭാരവാഹികളെയും കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14 വര്‍ഷമായി വിവിധ സംഘടനകളുടെ പരിപാടികളില്‍ താന്‍ പ്രസംഗിക്കാറുണ്ട്. തന്റെ പര്യടനങ്ങളെ വലിയ കഥയാക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം മാധ്യമങ്ങള്‍ വേറെരീതിയിലാണ് കാണുന്നത്. മാധ്യമങ്ങള്‍ ഉണ്ടാകുന്ന വിവാദമാണിതെന്നും തരൂര്‍ വ്യക്തമാക്കി.
കേരളം തന്റെ കര്‍മഭൂമിയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണോ എന്ന് ചോദിച്ചാല്‍ തയ്യാറല്ലെന്ന് പറയാനാകുമോ.. ഇപ്പോള്‍ നമുക്ക് മുഖ്യമന്ത്രിയുണ്ട്. മൂന്നുവര്‍ഷം കാത്തിരിക്കണം. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. ആ വിഷയത്തില്‍ പാര്‍ട്ടിയും ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."