ജോഷിമഠില്‍ മഴ; വിള്ളലുകള്‍ വലുതാവുന്നു, ആഴം കൂടുന്നു; പുതിയ വിള്ളലുകള്‍ വരുന്നതായും പ്രദേശ വാസികള്‍, ഭീതി ഒഴിയുന്നില്ല
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഭൗമപ്രതിസന്ധിയുടെ ഭീതി നിലനില്‍ക്കുന്ന ജോഷിമഠില്‍ മഴയും. ഇതിനു പിന്നാലെ നേരത്തെ ഉണ്ടായിരുന്ന വിള്ളലുകള്‍ വലുതായി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പിളര്‍പ്പുകള്‍ ആഴം കൂടുന്നതായും കാണുന്നുണ്ട്. കൂടാതെ പുതിയ വിള്ളലുകള്‍ രൂപപ്പെടുന്നതായും ഇവര്‍ പറയുന്നു.
ശക്തമായ മഴപെയ്യാനുള്ള സാധ്യതകളുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മഴ കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് ഭരണകൂടം മുന്നില്‍ കാണുന്നത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ജോഷിമഠില്‍ തുടരുകയാണ്. ഭൗമപ്രതിസന്ധി ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്കുന്ന ഒന്നര ലക്ഷം രൂപ താത്കാലിക ആശ്വാസത്തിന് മാത്രമാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനിടെ, അപകടത്തിലായ കെട്ടിടങ്ങളുടെ വില കണക്കാക്കി തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."