അമിത് ഷാ പൊള്ളയായ വാഗ്ദാനം നല്‍കുന്നു: പ്രിയങ്ക ഗാന്ധി
കന്യാസ്ത്രീകള്‍ക്കെതിരായ സംഘ്പരിവാര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്രെയിനില്‍ യാത്ര ചെയ്യുന്ന യുവതികളെ ആക്രമിക്കാനും വിവരങ്ങള്‍ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സര്‍ക്കാരിനെ ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് നയിക്കുന്നത്.
ഒരു മലയാളിയടക്കം നാല് കന്യാസ്ത്രീകളെ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ട്രെയിനില്‍ വച്ച് ഭീഷണിപ്പെടുത്തുകയും യാത്രക്കിടെ പുറത്താക്കുകയും ചെയ്തു. കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നില്‍ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കി. ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
അക്രമത്തിന് പിന്നിലുള്ളവരെ വൈകാതെ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വാക്ക് തരുന്നതായി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറയുകയുണ്ടായി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."