'മതിലുകൾ സൃഷ്ടിക്കുന്ന ലോകത്ത് പാണക്കാട് കുടുംബം നൽകുന്നത് വലിയ സന്ദേശം'
മലപ്പുറം
മലങ്കര മാർത്തോമാ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ റൈറ്റ് റവറന്റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു. മതിലുകൾ സൃഷ്ടിക്കുന്ന ലോകത്ത് പാണക്കാട് കുടുംബംനൽകുന്നത് വലിയ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വത്തിന് മങ്ങലേൽക്കുന്ന സാഹചര്യത്തിൽ അതിനെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങളാണ് പാണക്കാട് നിന്നും ഉണ്ടാവാറുള്ളതെന്നും ബാബരി മസ്ജിദ് തകർക്കപ്പെട്ട ഘട്ടത്തിൽ കേരളം അതു കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 11ന് പാണക്കാട്ടെത്തിയ അദ്ദേഹത്തെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സയ്യിദ് നഈമലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഫാ.സജു ബി ജോൺ, ഫാ. എസ്. ജോർജ്, ചുങ്കത്തറ മാർത്തോമ കോളജ് പ്രിൻസിപ്പൽ രാജീവ് തോമസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."