ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവം; സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം സായി ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. കൊവിഡ് രോഗ ലക്ഷണം ഉണ്ടെന്നും പത്ത് ദിവസം സാവകാശം വേണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൊവിഡ് പരിശോധനാഫലം അടക്കം ഹാജരാക്കിയില്ല. ഇയാളെ കുറിച്ച് നിലവില്‍ വിവരമില്ലെന്നാണ് ക്രൈം ബ്രാഞ്ച് അറിയിക്കുന്നത്.
കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നാല് മൊബൈല്‍ ഫോണുകളാണ് ദിലീപ് ഹാജരാക്കിയത്. എന്നാല്‍ ഹൈക്കോടതിക്ക് കൈമാറുന്നതിന് മുമ്പ് ഈ ഫോണുകളിലെ രേഖകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. രണ്ട് മൊബൈല്‍ ഫോണുകളില്‍ ക്രമക്കേട് നടത്തിയത് മൂംബൈയിലെ ലാബില്‍ വെച്ചാണ്. മറ്റ് രണ്ടെണ്ണം സൈബര്‍ വിദഗ്ദന് സായി ശങ്കറിന!്റെ സഹായത്തോടെ കൊച്ചിയി വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."