വഴിവിളക്കുകള്‍ കണ്ണടച്ചു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തില്‍ 95 ശതമാനം വിഴിവിളക്കുകളും തെളിയാത്തതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. വൈകുന്നേരങ്ങളില്‍ വഴിയാത്രക്കാര്‍ വളരേ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. വഴിയാത്രക്കാര്‍ക്ക് ഇഴജീവികളുടെ ആക്രമണം തുടര്‍ക്കഥയായി. മുരിക്കിങ്ങല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ലിന്റോ പള്ളിപ്പറമ്പന്‍ അധ്യക്ഷനായി.
മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ പുരാതന രീതിയില്‍ ചിമ്മിണി വിളക്ക് കത്തിച്ചുകൊണ്ട് ഉദ്ഘാടനം നിവഹിച്ചു. മുന്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി സജീര്‍ബാബു, സോജന് പടിഞ്ഞാറന്‍കാരന്‍, ജെയ്സണ്‍, ആഷിഫ്, സില്‍ജോ, ലിബിന്, നിസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.
വഴിവിളക്കുകള്‍ ഇനിയും കത്താതിരുന്നാല്‍ ശക്തമായ സമരങ്ങളിലേക്ക് കടക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഓര്‍മ്മപെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."