സംവരണപരിധി: അട്ടിമറി നീക്കം അപലപനീയം
സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം വേണമെന്ന നിര്‍ദേശം അംഗീകരിച്ചതിനു പിന്നാലെ ഇപ്പോള്‍ സംവരണ പരിധി 50 ശതമാനം കവിയാമെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയും സംവരണത്തിനു മാനദണ്ഡമാക്കാമെന്നും കേരളം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേരളത്തിന്റെ നിലപാട് എന്നത് മറ്റുപല കാര്യങ്ങളിലേക്കും വിരല്‍ചൂണ്ടïുന്നുïണ്ട്.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പ്രവേശനത്തിനു 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം ആകരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും സംവരണാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുകൂടി കേരളം ആവശ്യപ്പെട്ടു. മറാത്ത സംവരണക്കേസുമായി ബന്ധപ്പെട്ട് സംവരണ പരിധി 50 ശതമാനമായി നിശ്ചയിച്ചത് പുനഃപരിശോധിക്കേïതുïോ എന്ന കാര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളോട് സുപ്രിംകോടതി നിലപാട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ കേരളത്തിന്റെ നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേരളം നേരത്തെ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളം നിലപാട് അറിയിച്ചിരിക്കുന്നത്.
ഇതോടെ തത്വത്തില്‍ സംവരണം തന്നെ റദ്ദാക്കപ്പെടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിനുവേïണ്ടി സംവരണം 50 ശതമാനത്തില്‍ അധികമാകാമെന്ന തത്വത്തിനോട് പൂര്‍ണ വിയോജിപ്പില്ലെങ്കിലും ഇതിന്റെ പരിണിത ഫലത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതïുïണ്ട്. ചരിത്രപരമായി പരിശോധിക്കുമ്പോള്‍, മണ്ടണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കുന്ന സാഹച്യത്തിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ജനസംഖ്യാനുപാതിക പ്രാതിനിധ്യം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സംവരണത്തെ തന്നെ ഇല്ലാതാക്കാന്‍ പോന്നവയാണ്. ഓരോ വിഭാഗങ്ങളെയും പ്രീണിപ്പിച്ചുനിര്‍ത്തി ഒടുവില്‍ പിന്നോക്ക സംവരണത്തെ മായ്ച്ചുകളഞ്ഞ് പട്ടികജാതി പട്ടികവര്‍ഗ സംവരണം മാത്രം മതിയെന്ന തലത്തിലേക്ക് കാര്യങ്ങളെ കൊïെത്തിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്.
രാജ്യത്തെ സാമൂഹിക സാമ്പത്തിക സ്ഥിതിവിവരങ്ങളും ജാതി സെന്‍സസും ഉദ്യോഗസ്ഥ തലത്തിലെ ജാതി പ്രാതിനിധ്യവും സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് രാജ്യത്ത് തയാറാക്കേïതുï്. സംവരണീയര്‍ സംവരണം കൊï് എന്തു നേടി, എന്തു നേടിയില്ല, സംവരണീയ വിഭാഗങ്ങളെ നിലവിലെ അവസ്ഥ എന്ത് എന്നൊക്കെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണം. ഇതനുസരിച്ച് വേണം സംവരണ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍. എന്നാല്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കണക്കുകളാണ് പുറത്തുവരുന്നത്. ഇവര്‍ക്കു നേരത്തെ തന്നെ മതിയായ പ്രാതിനിധ്യം ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉïെന്ന് ഇ.പി.ഡബ്ല്യു പഠനം വ്യക്തമാക്കുമ്പോഴും എന്തിനാണ് ഇപ്പോഴത്തെ കുഴലൂത്തുകള്‍ എന്നത് ആര്‍ക്കും വ്യക്തമാകുന്നതാണ്.
നേരത്തെ 10 ശതമാനം സവര്‍ണ സംവരണമേര്‍പ്പെടുത്തിയതിനെതിരേ കേരളത്തില്‍ മത സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. ഇതു വകവയ്ക്കാതെയാണ് കേരളത്തിന്റെ ഇപ്പോഴത്തെ നിലപാട്.
കഴിഞ്ഞ വര്‍ഷമാണ് മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം ഉദ്യോഗ സംവരണം നടപ്പിലാക്കാന്‍ പിണറായി വിജയന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഓപണ്‍ ക്വാട്ടയിലെ ഒഴിവില്‍നിന്ന് 10 ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഇതനുസരിച്ച് സംവരണത്തിന് അര്‍ഹത ഉണ്ടïാകുക. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് കെ. ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദേശിച്ച ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെ സ്ഥാപിച്ചെടുത്ത സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമായി ഇന്ത്യയില്‍ ആദ്യമായി മുന്നോട്ടുവച്ചത് 1958ല്‍ ഇ.എം.എസ് ആയിരുന്നല്ലോ. ഇടതുപക്ഷത്തിന്റെ ആ വാദമാണ് അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം പിണറായി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്.
ഒരു സര്‍വേയും നടത്താതെ, വിശ്വസനീയ റിപ്പോര്‍ട്ടുകളുടെ പിന്‍ബലമില്ലാതെ ആണ് 2009ലെ 103ാം ഭരണഘടന ഭേദഗതി ചെയ്തത്. രാജ്യത്തെ ഏതെങ്കിലും പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രാധിനിധ്യത്തില്‍ കുറവ് വന്നിട്ടുïോ?. ദേവസ്വം ബോര്‍ഡിലെ സംവരണം, കെ.എ.എസിലെ സംവരണ നിഷേധം, പി.എസ്.സിയില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം തുടങ്ങിയ സവര്‍ണ പദ്ധതി നടപ്പാക്കിക്കൊïണ്ടിരിക്കെയാണ് സാമ്പത്തിക സംവരണം നല്‍കാനായി ഒരു സംസ്ഥാനത്തെ ആകെ സംവരണ പരിധി 50 ശതമാനത്തിനപ്പുറം ആകാമെന്ന നിലപാടെടുക്കുന്നത്. ഒരുവിധേനയും ഭരണഘടനാ തത്വങ്ങളുമായി ഒത്തുപോകാത്ത സാമ്പത്തിക സംവരണം (മേല്‍ജാതി സംവരണം) ഭരണഘടനാ താല്‍പര്യങ്ങളെ പോലും പിഴുതെറിയുന്നതാണ്.
ചരിത്രപരമായി സാമൂഹിക ബഹിഷ്‌കരണത്തിലൂടെ, ബ്രാഹ്മണ്യത്തിന്റെ അല്ലെങ്കില്‍ ജാതിവ്യവസ്ഥയുടെ ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പിക്കാനാണ് സംവരണതത്വം നടപ്പിലാക്കിയത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ എത്തിപ്പെടാന്‍ വേïണ്ടി ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്തതായിരുന്നു സംവരണം. എന്നാല്‍ സാമ്പത്തികം മാനദണ്ഡമാകുമ്പോള്‍ ഒരു ദാരിദ്ര്യനിര്‍മാര്‍ജ പദ്ധതി പോലെയാണ് ഇടതുസര്‍ക്കാര്‍ സംവരണത്തെ നോക്കിക്കാണുന്നത്.
ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹികമായ പിന്നോക്കാവസ്ഥയും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ഒരു സമൂഹത്തെ തീര്‍ച്ചയായും ദാരിദ്ര്യത്തിലേക്കു നയിക്കുമെന്നതില്‍ സംശയമില്ല. ഈ സ്ഥിതിവിശേഷം പ്രകടമാകാതെ അവരെ പൊതുസമൂഹത്തില്‍ പ്രത്യക്ഷീകരിക്കാന്‍ വേïണ്ടിയാണ് പ്രധാനമായും സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവരണം അര്‍ഥമാക്കുന്നത് അധികാര പങ്കാളിത്തത്തെയാണെന്നാണ് ഭരണഘടനാ ശില്‍പി അംബേദ്കര്‍ പറഞ്ഞത്. 1992ലെ ഇന്ദിരാ സാഹ്നി കേസിന്റെ വിധിയില്‍ ഇതുതന്നെയാണ് പറഞ്ഞുവയ്ക്കുന്നതും. മര്‍ദിത ജനവിഭാഗങ്ങളും അധികാരം പങ്കിട്ടെടുക്കണമെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ ബോധ്യപ്പെടുത്തുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് അധികാരച്ചെങ്കോല്‍ പങ്കിട്ടെടുത്തത് ചില സമുദായങ്ങള്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് ഭരണസംവിധാനത്തിന്റെ അയല്‍പക്കത്തു പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. ഭരണഘടനാ നിര്‍മാണ വേളയില്‍ സംവരണത്തെക്കുറിച്ചുള്ള മുഴുവന്‍ ചര്‍ച്ചയും സാമൂഹിക പിന്നോക്കാവസ്ഥയെയും വ്യത്യസ്ത രൂപത്തിലുള്ള ജാത്യാധിഷ്ഠിത വിവേചനത്തിന്റെ ഇരകളെയും കേന്ദ്രീകരിച്ചായിരുന്നല്ലോ. അവിടെ സാമ്പത്തികം കടന്നുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതിന്റെ പേരില്‍ രാജ്യത്ത് ആരെങ്കിലും സര്‍ക്കാര്‍ ജോലികളില്‍നിന്ന് പുറന്തള്ളപ്പെട്ടിരുന്നോ?. ഇല്ലെന്നു തന്നെയാണ് ഉത്തരം. എന്നാല്‍ ജാതിയുടെ പേരില്‍ എത്ര പേര്‍ ഭരണസംവിധാനത്തില്‍നിന്ന് പുറത്താക്കപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമുള്ളതാണെങ്കില്‍ തങ്ങളുടെ നിലനില്‍പ്പുതന്നെ അവഗണിക്കപ്പെടുകയാണെന്നു മറ്റുള്ളവര്‍ കരുതും. ആ ആശയം തന്നെ രാജ്യത്ത് അസന്തുഷ്ടി സൃഷ്ടിക്കുന്ന സ്രോതസായിത്തീരുകയും ചെയ്യും. അതിനാല്‍, സംവരണത്തെ ഒരു കാരണവശാലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള ഉപാധിയായോ സാമ്പത്തിക ദരിദ്രര്‍ക്ക് അനുകൂലമായ പദ്ധതിയായോ കാണാന്‍ സാധിക്കില്ല. ഈ തത്വത്തില്‍ വേണം കേരളം കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടതിനെ വിലയിരുത്താന്‍. ഇപ്പോള്‍ 50 ശതമാനത്തിനു മുകളില്‍ സംവരണം ആകാമെന്ന നിലപാട് സംവരണത്തെ തന്നെ റദ്ദ് ചെയ്യാനാണ്. സംവരണം ഇല്ലാതാക്കണമെന്ന ആര്‍.എസ്.എസ് വരേണ്യവര്‍ഗത്തിന്റെ അജïയാണിവിടെ പ്രയോഗവത്കരിക്കപ്പെടുന്നത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."