HOME
DETAILS

പാണക്കാട് ഹൈദരലി തങ്ങൾ, ഹംസ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

  
backup
March 20 2022 | 02:03 AM

thangal-anusmaranam-2003

ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസി സംഘടിപ്പിച്ച മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, മലപ്പുറം ജില്ല പഞ്ചായത്ത്‌ മെമ്പറും മാറാക്കര ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്റും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവരുടെ അനുസ്മരണ- പ്രാർത്ഥന പരിപാടി മുസ്‌ലിം ലീഗ്, യു ഡി എഫ്, കെഎംസിസി നേതാക്കളുടെയും വിവിധ ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഓൺലൈൻ പ്ലാറ്റുഫോമിൽ നടത്തിയ പരിപാടിയിൽ പ്രസിഡന്റ്‌ ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗം മുസ്‌ലിം സമുദായത്തിനും പാർട്ടിക്കും കേരളീയ സമൂഹത്തിനും ഉണ്ടാക്കിയ നഷ്ടം പറഞ്ഞു തീർക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദറലി തങ്ങളുടെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുത്ത ജന സാഗരം തങ്ങൾ മത - രാഷ്ട്രീയ - സാമൂഹ്യ രംഗത്ത് നൽകിയ സേവനങ്ങൾ സമൂഹം എത്ര മാത്രം അംഗീകരിച്ചു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ എന്ന നിലയിൽ വികസന രംഗത്ത് തിളങ്ങി നിന്ന മൂർക്കത്ത് ഹംസ മാസ്റ്റരുടെ വിയോഗം മാറാക്കരക്ക് മാത്രമല്ല ജില്ലക്ക് തന്നെ വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മാറാക്കരയിലെ വിവിധ സമുദായങ്ങൾക്കിടയിൽ സ്നേഹത്തിന്റെ പാലം പണിത ഹംസ മാസ്റ്റർ മത സൗഹാർദ്ദം ഉയർത്തിപ്പിടിച്ച ഒരു മാതൃക രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നുവെന്നും ആബിദ് ഹുസൈൻ തങ്ങൾ അനുസ്മരിച്ചു. സാധാരക്കാരായ ജനങ്ങൾ ഹംസ മാസ്റ്ററെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന കാര്യം പലപ്പോഴും താൻ നേരിൽ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജംഷീറലി ഹുദവി കിഴിശ്ശേരി സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ജാതി മത കക്ഷി ഭേദമന്യേ ഏവർക്കും സ്നേഹവും സാന്ത്വനവും നൽകിയ നേതാവായിരുന്നു സയ്യിദ് ഹൈദരലി തങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.
സലീം കുരുവമ്പലം മൂർക്കത്ത് ഹംസ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എപ്പോഴും പുഞ്ചിരിച്ചിരുന്ന ഹംസ മാസ്റ്റർ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒട്ടേറെ മാതൃക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷം വരെ സേവന രംഗത്ത് സജീവമായിരുന്ന ഹംസ മാസ്റ്റർ സാധാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ പന്തിയിൽ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

എസ് ടി യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ്‌ കുട്ടി, മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, ട്രഷറർ അബു ഹാജി കാലൊടി, വനിത ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ ബഷീർ, പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ഫഹദ്‌ കരേക്കാട്‌, പ്രവാസി ലീഗ്‌ പ്രസിഡന്റ്‌ പി പി ഹംസക്കുട്ടി ഹാജി,എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസീൽ കരേക്കാട്, യു ഡി എഫ് നേതാക്കളായ എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, വി. മധു സൂദനാൻ, വി. കെ ഷഫീഖ് മാസ്റ്റർ, കെ. പി സുരേന്ദ്രൻ, മലപ്പുറം ജില്ല പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ നസീബ അസീസ്, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. കെ സുബൈർ, ബ്ലോക്ക്‌ മെമ്പർ പി. വി നാസിബുദ്ധീൻ, മാറാക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. പി സജ്‌ന ടീച്ചർ, വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. പി കുഞ്ഞി മുഹമ്മദ്, ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ ബീരാൻ കുട്ടി കരേക്കാട്, ഒ. കെ കുഞ്ഞിപ്പ, സലീം മണ്ഡായപ്പുറം,പി. ടി അഷ്‌റഫ്‌ മാസ്റ്റർ തുടങ്ങിയവർ നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.

ഷൗക്കത്ത് അലി ഖിറാഅത് നടത്തി. സയ്യിദ് മാനുട്ടി തങ്ങൾ കാടാമ്പുഴ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മാറാക്കര ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ്‌ കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ പി. വി ശരീഫ് കരേക്കാട്, അഷ്‌റഫലി പുതുക്കൂടി, അലി ബാവ, നാസർ തുറക്കൽ,പി. ടി അബൂബക്കർ, പി. എം ഹുസൈൻ, വി. പി മുഹമ്മദ്‌, ബഷീർ നെയ്യത്തൂർ, ഫൈസൽ ചെരട, മുസ്തഫ ഏർക്കര, ഉസ്മാൻ കരിപ്പായി, സൈനുദ്ധീൻ കുണ്ടുവായിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago