സെറ്റോ സായാഹ്ന ധര്‍ണ ഇന്ന്
തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, വര്‍ഗീയ-ഫാസിസ്റ്റ് അക്രമങ്ങള്‍ ചെറുക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണവും ചുവപ്പുവല്‍ക്കരണവും ഉപേക്ഷിക്കുക, ബോണസിന്റെ പരിധി എടുത്തു കളയുക, ആദായനികുതി പരിധി ഉയര്‍ത്തുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ഇന്ന് തൃശൂര്‍ കോര്പ്പറേഷന് ഓഫിസിന് മുന്നില്‍ നടത്തുന്ന സായാഹ്ന ധര്‍ണ ഡി.സി.സി പ്രസിഡന്റ് പി.എ മാധവന് ഉദ്ഘാടനം ചെയ്യും. എന്‍.ജി.ഒ അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി മുഖ്യപ്രഭാഷണം നടത്തും. ധര്‍ണയില്‍ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ ചെയര്മാന് കെ.പി ജോസ്, ജില്ലാ കണ്‍വീനര്‍ എ.എം ജെയ്സന് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."