HOME
DETAILS
MAL
ബില്‍ തുക കയ്യോടെ വാങ്ങാന്‍ കെ.എസ്.ഇ.ബി; ആന്‍ഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകളുമായി വീട്ടിലെത്തും
backup
January 13 2023 | 07:01 AM
തിരുവനന്തപുരം: വൈദ്യതി ബില്‍ ഇനി വീട്ടില്‍ വെച്ച് ഉടന്‍ തന്നെ അടക്കാം. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് വഴി പണം അടക്കാനും ബില്ല് നല്‍കാനും കഴിയുന്ന ആന്‍ഡ്രോയിഡ് സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ രെഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി. ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ആദ്യം ഇത് നടപ്പിലാക്കുന്നത്. ഇതിനായി 200 പോസ്(POS) സ്പോട്ട് ബില്ലിംഗ് മെഷീനുകള്‍ യെസ് ബാങ്കില്‍ നിന്ന് വാടകക്കെടുക്കാന്‍ തീരുമാനിച്ചു. മെഷീന് ഒന്നിന് 90 രൂപയാണ് വാടക.
ഇപ്പോള്‍ ഉപയോഗിക്കുന്ന ബട്ടണ്‍ ടൈപ് മെഷീനുകള്‍ വഴി ബില്ല് നല്‍കാനേ കഴിയൂ. ഇവ പെട്ടെന്ന് തകരാറിലാവുകയും സ്പെയര്‍ പാര്‍ട്സ് കിട്ടാനുള്ള ബുദ്ധിമുട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാല്‍ ഭാവിയിലെ ബില്ലിംഗ് രീതി ഇതിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."