HOME
DETAILS
MAL
മത്സ്യക്കുഞ്ഞുങ്ങളെ പഞ്ചായത്ത് തിരിച്ചയച്ചു
backup
August 19 2016 | 19:08 PM
പുതുക്കാട്: മത്സ്യ സമൃദ്ധി പദ്ധതിയുടെ നിര്‍വഹണത്തിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് പുതുക്കാട് പഞ്ചായത്തില്‍ സൗജന്യ വിതരണത്തിനായി എത്തിച്ച മത്സ്യക്കുഞ്ഞുങ്ങളെ പഞ്ചായത്ത് തിരിച്ചയച്ചു. ചുരുങ്ങിയത് നാല് സെന്റിമീറ്ററെങ്കിലും നീളം വേണ്ട കുഞ്ഞുങ്ങള്‍ക്ക് മൂന്നു സെന്റിമീറ്ററിലും കുറവാണ് വലിപ്പം എന്നതിനാലും കുഞ്ഞുങ്ങള്‍ ഗുണ നിലവാരം ഇല്ലാത്തതുമാണ് തിരിച്ചയക്കാന്‍ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന് പറഞ്ഞു. 10 പൊതുകുളങ്ങളില്‍ നിക്ഷേപിക്കാനും, 43 മത്സ്യ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുമായി എത്തിച്ച 1,19,000 മത്സ്യ കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ തിരിച്ചയച്ചത്. പുതിയ കുഞ്ഞുങ്ങളെ ഉടനെ വിതരണം ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."