HOME
DETAILS
MAL
ഓണ്‍ലൈന്‍ മദ്യവ്യവസായത്തിന് അനുമതി നല്‍കരുത്: ജമാഅത്ത് ഫെഡറേഷന്
backup
August 19 2016 | 19:08 PM
കൊല്ലം: സമ്പത്ത് വര്‍ധിപ്പിക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ മദ്യവ്യവസായം ആരംഭിക്കാനുള്ള നീക്കം നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മദ്യവ്യവസായമില്ലെങ്കില് ടൂറിസം വികസിക്കുകയില്ലെന്ന കണ്ടുപിടുത്തം വസ്തുതകള്‍ക്ക് നിരയ്ക്കാത്തതാണ്. മദ്യമൊഴുക്കി സംസ്ഥാനത്ത് കൊള്ളയും കൊലപാതകവും ക്ഷണിച്ചുവരുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും നിര്‍ത്തലാക്കിയ മദ്യശാലകള്‍ തുറക്കാതിരിക്കാനും ഇനി മദ്യശാലകള്‍ അനുവദിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."