മോദി ബംഗ്ലാദേശില്‍: വ്യാപക പ്രതിഷേധം
ധാക്ക: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെത്തി. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച മോദിയുടെ വിദേശ പര്യടനം പുനരാംഭിച്ച ആദ്യയാത്രയാണിത്.
രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷത്തിലും രാഷ്ട്ര പിതാവ് ശെയ്ഖ് മുജീബ് റഹ്മാന്റെ ജന്മദിനാഘോഷത്തിലും പങ്കെടുക്കാനാണ് മോദി ബംഗ്ലാദേശിലെത്തിയത്.
ധാക്കയിലെത്തിയ നരേന്ദ്രമോദിയെ പ്രധാനമന്ത്രി ഷെയക്ക് ഹസീന സ്വീകരിച്ചു. നരേന്ദ്രമോദിക്കെതിരേ ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു.
വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ
ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ച് പൊലിസ് നേരിട്ടു. പ്രതിഷേധക്കാര്‍ പൊലിസിനു നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ നാലു പൊലിസുകാര്‍ക്ക് പരിക്കേറ്റു. 33 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. 40ഓളം പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോദിയെ ക്ഷണിച്ച പ്രധാനമന്ത്രി ഷെയ്ക് ഹസീനക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
മോദിയുടെ മുസ്ലിം വിരുദ്ധ നിലപാടിനെതിരേയാണ് പ്രതിഷേധം. ഇന്ത്യയില്‍ നിരവധി മുസ് ലിം വിരുദ്ധ നിയമങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതായും അങ്ങിനെയുള്ള ഒരാള്‍ ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ സുരക്ഷാ സൈനികരുമായുളള ഏറ്റുമുട്ടലില്‍ ബംഗ്ലാദേശികള്‍ കൊല്ലപ്പെട്ടതിനെ പ്രതിഷേധക്കാര്‍ അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."