ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കുറച്ച് ഉള്ളി കൊണ്ടുവരുമോ? ഫിലിപ്പിനോകള്‍ സ്യൂട്ട്‌കേസുകളിലാക്കി സ്വന്തം രാജ്യത്തേക്ക്
ദുബയ്: ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കുറച്ച് ഉള്ളി കൊണ്ടുവരുമോ? പ്രവാസികളായ ഫിലിപ്പീന്‍സുകാരോട് അവരുടെ ബന്ധുക്കള്‍ ഇങ്ങനെ ചോദിച്ചാല്‍ അദ്ഭുതപ്പെടാനില്ല. അത്രയ്ക്കുണ്ട് അന്നാട്ടിലെ ഉള്ളി വില.
ഫിലിപ്പൈന്‍ വിഭവങ്ങളില്‍ പ്രധാനമായ ചുവന്ന, വെള്ള ഉള്ളിക്ക് ഇപ്പോള്‍ ഫിലിപ്പീന്‍സിലെ ചിക്കന്‍, ബീഫ് എന്നിവയേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി വിലയുണ്ട്.
എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതോടെ യു.എ.ഇയിലെ ഫിലിപ്പിനോകള്‍ സ്യൂട്ട്‌കേസുകളില്‍ ഉള്ളി നിറച്ച് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകുകയാണ്. ലഭ്യതക്കുറവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുമാണ് വിലക്കയറ്റത്തിന് കാരണം. ഫിലിപ്പിനോകള്‍ അവരുടെ അടുത്ത യാത്രയില്‍ കൂടെകൊണ്ടുപോകാന്‍ യു.എ.ഇയില്‍ നിന്ന് കിലോയ്ക്ക് 1.50 ദിര്‍ഹം എന്ന നിരക്കില്‍ ഉള്ളി വാങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ്പീന്‍സിലേക്കുള്ള അടുത്ത വിമാനത്തില്‍ കൊണ്ടുകാന്‍ സ്യൂട്ട്‌കേസില്‍ ഉള്ളി പാക്ക് ചെയ്യുമെന്ന് അബുദാബിയിലെ മൃഗ പരിശീലകനായ ജോനാഥന്‍ സിബോള്‍ പറഞ്ഞു. ഫിലിപ്പൈന്‍സില്‍ പാചകത്തിന് ഉള്ളി വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, കിലോയ്ക്ക് 600 പെസോയാണ് അവിടത്തെ വിലയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ ഉള്ളി വിലക്കുറവിനെക്കുറിച്ചും ഉള്ളി നിറച്ച സ്യൂട്ട്‌കേസിന്റെ ചിത്രങ്ങളും ഫിലിപ്പിനോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ ഉള്ളി കൃഷിയുണ്ട്. പക്ഷേ അത് ഇപ്പോഴും ചെലവേറിയതാണ്. ഇവിടെ യു.എ.ഇയില്‍, ഇറക്കുമതിയായിട്ടും വില കുറവാണ്. ഇത് എന്തുകൊണ്ടാണ്? ഒരു ഫിലിപ്പിനോ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."