HOME
DETAILS
MAL
അസമില്‍ ലവ്, ലാന്‍ഡ് ജിഹാദുകള്‍ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് അമിത് ഷാ
backup
March 26 2021 | 11:03 AM
ദിസ്പുര്‍: പ്രണയ, ഭൂമി ജിഹാദുകളെ തടയാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിതി ഷാ. അസമിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രഖ്യാപനം.
ബി.ജെ.പി തിരഞ്ഞെടുപ്പ് പത്രികയില്‍ പല കാര്യങ്ങളുമുണ്ട്. എന്നാല്‍ പ്രണയ, ഭൂമി ജിഹാദുകള്‍ക്കെതിരേ നിയമം കൊണ്ടുവരും എന്നതാണ് അതില്‍ ഏറ്റവും പ്രധാനം- അമിത് ഷാ പറഞ്ഞു. നേരത്തെ സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."