HOME
DETAILS
MAL
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ തീരുമാനം
backup
January 13 2023 | 13:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ തീരുമാനം. ലീറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കും. ജല അതോറിറ്റിയുടെ ശുപാര്‍ശ എല്‍ഡിഎഫ് യോഗം അംഗീകരിച്ചു. 2391.85 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി.
ജനരോഷം ഉയരാന്‍ സാധ്യതയുള്ള വിഷയമായതിനാല്‍ തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗം ജലവിഭവവകുപ്പിന്റെ ശുപാര്‍ശ പരിശോധിക്കുകയും നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കുകയുമായിരുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."