കെ റെയിലിന് ബദലായി 'ഫ്ളൈ ഇന്‍ കേരള'; നിര്‍ദ്ദേശവുമായി കെ.സുധാകരന്
തിരുവനന്തപുരം: കെ റെയിലിന് ബദലായി ഫ്ളൈ ഇന്‍ കേരള നിര്‍ദേശം വെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെ.എസ്.ആര്.ടി.സിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസാണ് കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദ്ദേശം.
കാസര്‍ഗോട് നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്താമെന്നും കെ സുധാകരന് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. വിശദമായ രൂപരേഖ ഫേസ്ബുക്ക് പേജ് വഴി നിര്‍ദേശിച്ചിരിക്കുകയാണ് കെ സുധാകരന്. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന്റെ അവകാശവാദം.
. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെയും പദ്ധതി നടപ്പിലാക്കാമെന്ന നേട്ടവും വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്കരിച്ചാൽ സാധിക്കും. അതും ₹1000 കോടിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."