HOME
DETAILS

സുഹൃത്തിനായി ഒരുക്കിയ കെണിയില്‍ അകപ്പെട്ടത് അമ്മാവന്‍; സുധീഷിനെ കുടുക്കിയത് മൊഴിയിലെ വൈരുധ്യം

  
backup
January 14 2023 | 04:01 AM

sudeesh-murder-attempt-on-manoj

അടിമാലി: പുതുവത്സരദിനത്തില്‍ വഴിയില്‍ കിടന്ന് കിട്ടിയതെന്ന് തെറ്റിദ്ധരിപ്പിച്ച് നല്‍കിയ മദ്യത്തില്‍ സുധീഷ് വിഷം കലര്‍ത്തിയത് സുഹൃത്ത് മനുവിനെ വകവരുത്താനാണെന്ന് അറസ്റ്റിലായ സുധീഷിന്റെ മൊഴി. സുധീഷിനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കഞ്ചാവ് കച്ചവടവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവുകയും മനുവിനെ അപായപ്പെടുത്താന്‍ സുധീഷ് തീരുമാനിക്കുകയുമായിരുന്നു.

ബിവറേജസില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയുടെ അടപ്പ് ഇളക്കിമാറ്റിയ ശേഷംമാണ് സുധീഷ് വിഷം കലര്‍ത്തിയത്. പിന്നീട് മനുവിനെ ഫോണില്‍ വിളിച്ച് സൗഹൃദം പുനസ്ഥാപിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി, വഴിയില്‍ കിടന്നു കിട്ടിയതെന്ന വ്യാജേന മദ്യം നല്‍കുകയും ചെയ്തു. ഇതിനിടെ സുഹൃത്തുക്കളായ കുഞ്ഞിമോനും അനുവും എത്തി മനുവിനൊപ്പം മദ്യം കഴിച്ചു. കുഞ്ഞുമോന്റെ സഹോദരിപുത്രനാണ് സുധീഷ്.

മനുവിനായി ഒരുക്കിയ കെണിയില്‍ ഇവരും പെടുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ച മനുവിനെ ഉടന്‍ താലൂക്കാശുപത്രിയിലെത്തിച്ചു. താമസിയാതെ കുഞ്ഞുമോനും അനുവിനും ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഇരുവരേയും താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. മൂവരുടേയും സ്ഥതി ഗുരുതരാവസ്ഥയിലായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ കുഞ്ഞുമോന്‍ മരണത്തിന് കീഴടങ്ങി. ചികിത്സയില്‍ കഴിയുന്ന മനുവും അനുവും അപകടനില തരണം ചെയ്തിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

സംഭവം നടന്ന ജനുവരി എട്ട് മുതല്‍ സുധീഷ് പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. കുപ്പിയുടെ അടപ്പില്‍ കണ്ട ദ്വാരത്തെക്കുറിച്ച് സുധീഷ് തന്നെയാണ് പൊലിസിനോട് പറഞ്ഞത്. എന്നാല്‍ കുപ്പിയിലെ ദ്വാരത്തിന്റെ വലുപ്പം തുടക്കത്തില്‍ത്തന്നെ പൊലിസിന് സംശയം വര്‍ധിപ്പിച്ചു. സാമ്പിള്‍മദ്യം ചെറിയ കുപ്പിയിലാക്കി പൊലിസിനെ ഏല്‍പ്പിച്ചതും മദ്യക്കുപ്പി കത്തിക്കാന്‍ ശ്രമിച്ചതും സ്ഥിരം മദ്യപാനിയായിട്ടും അന്ന് മദ്യം കഴിക്കാതിരുന്നതും സുധീഷാണ് പ്രതിയെന്ന് ഉറപ്പിക്കാന്‍ ഇടയാക്കി.

ഫോണ്‍ സംഭാഷണങ്ങളും മറ്റും പരിശോധിച്ചതില്‍നിന്നു സുധീഷാണ് കൃത്യം നടത്തിയതെന്നും മനസ്സിലായി. പ്രതിയെ ശനിയാഴ്ച തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago