HOME
DETAILS
MAL
ആക്രമണം ശക്തമാക്കി റഷ്യ; മരിയോപോളിലെ സ്കൂൾ കെട്ടിടം ബോംബിട്ട് തകർത്തു
backup
March 20 2022 | 12:03 PM
തകർത്തത് 400 ഒാളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന കെട്ടിടം
മരിയോപോൾ
ഉക്രൈനെ പിടിച്ചടക്കാൻ ആക്രമണം ശക്തമാക്കി റഷ്യ. മരിയോപോളിലെ സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകർത്തു. 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന സ്കൂൾ കെട്ടിടമാണ് ബോംബിട്ട് തകർത്തതെന്ന് ഉക്രൈൻ വ്യക്തമാക്കി. ആക്രമണത്തിൽ കെട്ടിടം പൂർണമായും തകർന്നു.
പടിഞ്ഞാറൻ ഉക്രൈനിലെ ഡെലിയാറ്റൻ ഗ്രാമത്തിലുള്ള ഭൂഗർഭ ആയുധപ്പുര തകർക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗർ കൊനെഷെങ്കോവ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."