ഉക്രൈനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തി
ബംഗളൂരു: യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി.
ഖാര്‍കീവില്‍ മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച രാവിലെ ഭക്ഷണം വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ വരി നില്‍ക്കുമ്പോഴാണ് റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ നവീന്‍ കൊല്ലപ്പെട്ടത്.
ഉക്രൈനിലെ രണ്ടാമത്തെ പ്രധാന നഗരമായ ഖാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു നവീന്‍. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍.
Mortal remains of Naveen Shekharappa Gyangoudar, who was killed in a shelling attack in #Ukraine️ on March 1st, arrives Bengaluru
— ANI (@ANI) March 20, 2022
Karnataka CM Basavaraj Bommai pays last respects to MBBS student Naveen pic.twitter.com/mzfmlnnrEK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."