അരിവിതരണം തടഞ്ഞ ഇലക്ഷന് കമ്മിഷനെതിരേയും വാളെടുത്ത് സര്‍ക്കാര്‍; നിയമനടപടിയുമായി ഭക്ഷ്യ വകുപ്പ്
തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യകിറ്റ് വിതരണം തടഞ്ഞതിനെതിരേ സര്‍ക്കാര്‍. വെള്ള നീല കാര്‍ഡുടമകള്‍ക്കുള്ള 15 കിലോ സ്പെഷല്‍ അരി വിതരണം തടഞ്ഞതിനെതിരേയാണ് ഇലക്ഷന് കമ്മിഷനെതിരേ നിയമനടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. നേരത്തെപെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
വിഷുവും ഈസ്റ്ററും കണക്കിലെടുത്താണ് സൗജന്യ കിറ്റ്, സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി എന്നിവ നേരത്തെ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മിഷന് സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെയാണ് വിതരണം വൈകിയത്. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മിഷനെ സമീപിച്ചപ്പോഴായിരുന്നു വിതരണം വിലക്കിയത്.
അതേ സമയം അരി വിതരണം അടുത്ത മാസം ഒന്നിലേക്കു നീട്ടിവയ്ക്കാന്‍ ഭക്ഷ്യവകുപ്പു തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."