ഒരു മാസത്തില്‍ ചൈനയില്‍ 60,000 കൊവിഡ് മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്
ബെയ്ജിംഗ്: ഒരു മാസത്തില്‍ ചൈനയില്‍ 60,000 കൊവിഡ് മരണങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ജനുവരി 12നും ഇടയില്‍ 59,938 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങള്‍ കാരണമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കില്‍ ഉള്‍പ്പെടുത്തൂ എന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. എന്നാല്‍ ഈ തരംതിരിക്കലിനെ ലോകാരോഗ്യ സംഘടന അടക്കം വിമര്‍ശിച്ചിരുന്നു.
ചൈനയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വാക്‌സിന്‍ എടുക്കാതിരിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസായിരുന്നു. മരിച്ചവരില്‍ 90 ശതമാനത്തിലധികം പേരും 65 വയസിന് മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."