ബലാത്സംഗക്കേസ്: മുന്‍ ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ കോടതി വെറുതേവിട്ടു
ലഖ്‌നോ: നിയമവിദ്യാര്‍ഥിനിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിലാണ് കോടതി ചിന്മയാനന്ദിനെ വെറുതേവിട്ടത്. വിചാരണക്കിടെ പരാതിക്കാരിയായ പെണ്‍കുട്ടിയും കൂറുമാറിയിരുന്നു.
2019 ഓഗസ്റ്റിലാണ് ചിന്മയാനന്ദ് പലതവണ പീഡിപ്പിച്ചതായി ഇയാളുടെ കീഴിലുള്ള കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി ആരോപിച്ചിരുന്നത്. ഹോസ്റ്റല്‍ കുളി മുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കി എന്നായിരുന്നു ആരോപണം.
കേസ് വലിയതോതില്‍ രാഷ്ട്രീയ വിവാദമാകുകയും അലഹബാദ് ഹൈക്കോടതിയുടെ നേതൃത്വത്തില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുകയും ചെയ്തിരുന്നു.
ഇയാളില്‍നിന്നു പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിനു പിന്നാലെ പെണ്‍കുട്ടിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സഞ്ജയ് സിങ്. ഡി.പി.എസ് റാത്തോഡ്, വിക്രം സിങ്, അജിത് സിങ് എന്നിവരെയും കോടതി ഇന്ന് വെറുതേവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."