'തോല്‍വികള്‍ വിജയത്തിന്റെ ചവിട്ടു പടികളാണെന്ന് തെളിയിക്കൊന്നൊരു നാള്‍വരും' മഞ്ഞപ്പടയെ നെഞ്ചോട് ചേര്‍ത്ത് ആരാധകര്‍
നന്ദി ബ്ലാസ്‌റ്റേഴ്‌സ്....ഈ സീസണില്‍ നിങ്ങള്‍ സമ്മനിച്ച സുന്ദര മുഹൂര്‍ത്തങ്ങള്‍ക്ക്...തോല്‍വിയുടെ നനവൂറുന്ന വേദനയിലും അവര്‍ പറയുന്നു. മഞ്ഞപ്പടക്ക് കരുത്താകാന്‍ അവര്‍ കപ്പുയര്‍ത്തുന്നത് കാണാന്‍ ആ കപ്പില്‍ മഞ്ഞയിലലിഞ്ഞൊരു മുത്തം പകരുന്നത് കാണാന്‍ കാതങ്ങള്‍ താണ്ടി വന്നവര്‍. ബ്ലാസ്‌റേറഴ്‌സിലെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച പ്രിയപ്പെട്ട ആരാധകര്‍. തോറ്റുപോയെന്നൊരു നെടുവീര്‍പ്പിനെ പുറത്തെത്താനനുവദിക്കാതെ അവരൊന്നിച്ച് പറയുന്നു...
'പ്രിയപ്പെട്ട വുകുമാനോവിച്ച്, നിങ്ങളെയും ടീമിനെയും കൈവിട്ടുകളയാനൊരുക്കമല്ല ഞങ്ങള്‍. പൊരുതിയാണ് നിങ്ങള്‍ കീഴടങ്ങിയത്. അടുത്ത കളിപ്പെരുക്കമെത്തും വരെ ഉള്ളത്തില്‍ ചേര്‍ത്തുവെക്കാന്‍ നിങ്ങള്‍ സമ്മാനിച്ച സുന്ദര നിമിഷങ്ങള്‍ മാത്രം മതി ഞങ്ങള്‍ക്ക്. വട്ടപ്പൂജ്യമായി നിന്നിടത്തുനിന്ന് ഫൈനലിലെ വീരപ്പുലികളായി ഉയിര്‍ത്തെഴുന്നേറ്റവരേ..കിരീടം നിങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്'
ഫൈനലില്‍ തോറ്റെങ്കിലും ആരാധകരെ വീണ്ടെടുത്തു എന്ന വലിയ വിജയം കുറിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മടങ്ങുന്നത്. ഇടക്കാലത്ത് ടീമിനെ കൈവിട്ട മഞ്ഞപ്പട ഇനിയും ഗ്യാലറി നിറക്കുന്ന തലത്തിലേക്ക് വിജയസംഘമായി മാറിയെന്ന് അഭിമാനിക്കാം ഈ മഞ്ഞപ്പടക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."