HOME
DETAILS
MAL
ഭൂമി തട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയുടെ സഹോദരന് അറസ്റ്റില്‍
backup
March 21 2022 | 05:03 AM
കോയമ്പത്തൂര്‍: കേസിലിരിക്കുന്ന ഭൂമി വില്‍പ്പന നടത്തി പണം തട്ടിയ കേസില്‍ എംപി യും നടനുമായ സുരേഷ് ഗോപിയുടെ സഹോദരന് അറസ്റ്റില്‍. 97 ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് സുരേഷ് ഗോപിയുടെ സഹോദരന് സുനില്ഗോപിയ കോയമ്പത്തൂര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരനില്നിന്നാണ് പണം തട്ടിയത്. നവക്കരയിലെ 4.52 ഏക്കര്‍ സ്ഥലത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇതിനായി 97 ലക്ഷം രൂപ സുനില്‍ ഗോപിയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങി. 2021 നവംബര്‍ 24 ന് രജിസ്ട്രേഷന് ചെയ്ത് നല്‍കുകയുമാണ് ചെയ്തത്. തുടര്‍ന്നാണ് സ്ഥലത്തിന്മേല് സിവില്‍ കേസുകളുണ്ടെന്ന് ഗിരിധരന് മനസ്സിലായത്.
ഭൂമി ഇടപാട് കോടതി റദ്ദാക്കി. എന്നാല്‍ പണം തിരികെ നല്കാന് സുനില്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോയമ്പത്തൂര്‍ പൊലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."