HOME
DETAILS
MAL
'ഞാൻ ഭഗവന്തിന്റെ ജ്യേഷ്ഠൻ മാത്രം' പഞ്ചാബ് മുഖ്യനെ പ്രശംസിച്ച് കെജ്രിവാൾ
backup
March 21 2022 | 05:03 AM
ചണ്ഡിഗഢ്
താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ജ്യേഷ്ഠൻ മാത്രമാണെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ.
മാൻ കാബിനറ്റിലെ ഓരോ മന്ത്രിക്കും ചുമതല ഏൽപിച്ചിട്ടുണ്ട്. അത് പാലിച്ചതായി കാണുന്നില്ലെങ്കിൽ ജനങ്ങൾക്ക് പരാതിപ്പെടാമെന്നും മൊഹാലിയിൽ നടന്ന യോഗത്തിൽ എം.എൽ.എമാരെ അഭിസംബോധന ചെയ്തു കെജ് രിവാൾ പറഞ്ഞു.
ഭഗവന്ത് പഴയ മന്ത്രിമാരുടെ സുരക്ഷ നീക്കം ചെയ്ത് പൊതുജനങ്ങൾക്ക് സുരക്ഷ നൽകി. പാഴായ വിളകൾക്ക് നഷ്ടപരിഹാരം നൽകി. അഴിമതി വിരുദ്ധ ആക്ഷൻ ലൈൻ പ്രഖ്യാപിച്ചു. നിരവധിപേർ പരാതിപ്പെടാൻ വിളിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ ജനങ്ങൾ വജ്രങ്ങളെയാണ് തെരഞ്ഞെടുത്തതെന്നും എം.എൽ.എമാർ തലസ്ഥാനത്തിരിക്കരുതെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നതുമാണ് തങ്ങളുടെ മന്ത്രമെന്നും കെജ് രിവാൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."