വൃദ്ധയുടെ ഫ്ളാറ്റിന് മുമ്പിൽ മൂത്രാഭിഷേകം, എ.ബി.വി.പി മുൻ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ
ചെന്നൈ
വൃദ്ധയുടെ ഫ്ളാറ്റിനു മുമ്പിൽ മൂത്രാഭിഷേകം നടത്തുകയും മാലിന്യം വിതറുകയും ചെയ്ത കേസിൽ എ.ബി.വി.പി മുൻ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷൺമുഖത്തെ പൊലിസ് അറസ്റ്റ് ചെയ്തു.
കാർ പാർക്കിങിന് സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പ്രതികാരമായിരുന്നു സംഘപരിവാർ നേതാവിന്റെ നടപടി. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ ഫ്ളാറ്റിനു മുമ്പിൽ മൂത്രമൊഴിക്കുകയും ഉപയോഗിച്ച മാസ്‌കുകളും മാലിന്യങ്ങളും വിതറുകയും ചെയ്ത് സുബ്ബയ്യ ശല്യം ചെയ്യാറുണ്ടായിരുന്നെന്ന് വൃദ്ധ ബന്ധുക്കളോട് പരാതിപ്പെട്ടിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ സ്ഥാപിച്ച സി.സി.ടി.വി കാമറയിലാണ് പ്രതിയുടെ ഹീനപ്രവർത്തിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.ദൃശ്യങ്ങൾ സഹിതം ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്.അപമര്യാദയായി പെരുമാറൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ക്വാറന്റൈൻ ലംഘനം തുടങ്ങിയ വകുപ്പുൾ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."