HOME
DETAILS
MAL
ദൃശ്യവിസ്മയമായി കലാമണ്ഡലത്തില്‍ മറത്തുകളി
backup
August 19 2016 | 19:08 PM
ചെറുതുരുത്തി: സംസ്‌കൃത ദിനാചരണത്തോടനുബന്ധിച്ച് കലാമണ്ഡലത്തില്‍ നടന്ന മറത്തുകളി ദൃശ്യവിസ്മയമായി. വടക്കേ മലബാറിലെ ക്ഷേത്രങ്ങളില്‍ പൂരക്കളിയോടനുബന്ധിച്ച് അരങ്ങേറുന്ന ഈ കലാരൂപം ആദ്യമായാണ് കലാമണ്ഡലത്തില്‍ അരങ്ങിലെത്തുന്നത്. സംസ്‌കൃതത്തിലെ സാഹിത്യ ശാസ്ത്ര ദര്‍ശന ശാഖകളിലെ വിവിധ വിഷയങ്ങള്‍ മലയാളത്തില്‍ സരസമായി വ്യാഖ്യാനിച്ച് ചോദ്യവും, ഉത്തരവുമായി കലാപ്രകടനം മുന്നേറിയപ്പോള്‍ കലാമണ്ഡലം വിദ്യാര്‍ഥികളടക്കമുള്ള സദസിന് അത് നവ്യാനുഭവമായി. പാണപുഴ പത്മനാഭ പണിക്കരും, കോയോങ്കര ഭാസ്‌ക്കര പണിക്കരും ചേര്‍ന്നാണ് കൂത്തമ്പലത്തില്‍ നിറഞ്ഞാടിയത്. സംസ്‌കൃത ദിനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡോ. പി.പി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കാലടി സര്‍വകലാശാലയിലെ പയ്യന്നൂര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. ഇ.ശ്രീധരന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."