HOME
DETAILS
MAL
കളിക്കുന്നതിടെ മകന് നെഞ്ചു വേദന വന്നു മരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു
backup
January 15 2023 | 09:01 AM
അത്തോളി: കോഴിക്കോട് അത്തോളിയില്‍ മകന്റെ മരണ വിവരമറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയില്‍ പരേതനായ മൊയ്തീന്റെ മകന് ശുഐബ്(45), മാതാവ് നഫീസ(68) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെയാണ് ഇരുവരും മരിച്ചത്.
ഷട്ടില്‍ കളിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ശുഐബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവരമറിഞ്ഞ നഫീസ തളര്‍ന്നുവീഴുകയായിരുന്നു. ഇവരെയും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ജുനൈസ്, റുമീഷ് എന്നിവരാണ് നഫീസയുടെ മറ്റ് മക്കള്‍. ശുഐബ് അവിവാഹിതനാണ്. 16 വര്‍ഷമായി അത്തോളി ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ജീവനക്കാരിയായിരുന്നു നഫീസ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."