HOME
DETAILS
MAL
പാൽ ഉൽപാദനത്തിൽ കേരളം ഒന്നാമതെത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും: മന്ത്രി
backup
March 21 2022 | 05:03 AM
കൊച്ചി
പാൽ ഉത്പാദനത്തിൽ രാജ്യത്ത് ഒന്നാമതെത്തുന്നതിനുള്ള പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി.
ക്ഷീരവികസന വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. യുവ തലമുറയ്ക്കും പ്രവാസികൾക്കും സഹായമാകുന്ന പദ്ധതികളും വകുപ്പ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആലുവ ടൗൺഹാളിൽ സംഘടിപ്പിച്ച ക്ഷീര സംഗമത്തിന്റെ പൊതുസമ്മേളനവും മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക തലത്തിൽ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചാൽ കന്നുകാലികൾക്കുള്ള തീറ്റച്ചെലവ് കുറയ്ക്കാൻ സാധിക്കും. ഇവർക്കുള്ള സാമ്പത്തിക സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."