HOME
DETAILS

പുലിമടയ്ക്കു പുറത്തെ പോരാട്ടം ആര്‍ക്കനുകൂലം

  
backup
March 28 2021 | 07:03 AM

kannur-election-story

പുലിയെ നേരിടാന്‍ പുലിമടയില്‍ പോകാതിരുന്നതു കണ്ണൂരില്‍ യു.ഡി.എഫിനു അഞ്ചുസീറ്റ് നേടിയെടുക്കാനെന്നായിരുന്നു കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്റെ അവകാശവാദം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരത്തിനിറങ്ങാന്‍ പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും ശക്തമായി ആവശ്യപ്പെട്ടപ്പോഴായിരുന്നു സുധാകരന്റെ ഈ മറുപടി. കണ്ണൂരിലെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പു ചൂട് കണ്ടാല്‍ ഒരു കാര്യം ഉറപ്പാണ്. സുധാകരന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ഇടതിന്റെ കരുത്തുറ്റ കോട്ടയായ ജില്ലയില്‍ കഴിഞ്ഞതവണ യു.ഡി.എഫിന് കൈവിട്ട കണ്ണൂരിലും കൂത്തുപറമ്പിലും ഇക്കുറി പെരുംപോരു തന്നെയാണ്.
കണ്ണൂരില്‍ സിറ്റിങ് എം.എല്‍.എയായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയും തമ്മിലുള്ള പോരാട്ടം രണ്ടും കല്‍പ്പിച്ചു തന്നെയാണ്. വികസനം നിരത്തിയുള്ള പ്രചാരണം മന്ത്രികൂടിയായ കടന്നപ്പള്ളിക്ക് ആത്മവിശ്വാസം നല്‍കുമ്പോള്‍ പരിചയസമ്പന്നതയും മണ്ഡലത്തിലെ വികസനമില്ലായ്മയും ചൂണ്ടിക്കാട്ടി അരയും തലയും മുറുക്കി തന്നെയാണ് പാച്ചേനി. കഴിഞ്ഞതവണ പറ്റിയവീഴ്ച ഇക്കുറി ജനം തിരുത്തുമെന്നും പാച്ചേനി പറയുന്നു.
എല്‍.ജെ.ഡിക്കു നല്‍കിയ കൂത്തുപറമ്പില്‍ മുന്‍മന്ത്രി കെ.പി മോഹനനെതിരേ മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ലയാണു രംഗത്തുള്ളത്. മുന്നണി മാറിയെത്തിയ മോഹനനെ മണ്ഡലത്തില്‍ ജനസ്വീകാര്യതയുള്ള അബ്ദുല്ലയിലൂടെ തളയ്ക്കാമെന്നു യു.ഡി.എഫ് കണക്കുകൂട്ടുമ്പോള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിനാണു മോഹനന്‍ വോട്ടുചോദിക്കുന്നത്. പ്രവചനാതീതമാണു കൂത്തുപറമ്പിലെയും കണ്ണൂരിലേയും പോരാട്ടഫലം.
ഇളകാത്ത പാര്‍ട്ടി കോട്ടയായ ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരേ ആരെ നിര്‍ത്തുമെന്ന സസ്‌പെന്‍സ് യു.ഡി.എഫ് തീര്‍ത്തതു മണ്ഡലത്തില്‍ തന്നെയുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കിയാണ്. ധര്‍മടത്ത് വാളയാറിലെ ഭാഗ്യവതിയും ഒരുകൈ നോക്കുന്നുണ്ട്. ഏതു കാറ്റിലും ഉലയാതെ കിടന്ന യു.ഡി.എഫ് കോട്ടയായ ഇരിക്കൂറില്‍ ഹൈക്കമാന്‍ഡ് നോമിനിയായി സജീവ് ജോസഫ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ അസ്വാരസ്യം ഉമ്മന്‍ചാണ്ടിയുടെ മധ്യസ്ഥതയില്‍ പറഞ്ഞുതീര്‍ത്തെങ്കിലും പ്രതിഷേധം ഉയര്‍ത്തിയവരുടെ വോട്ട് ചിഹ്നം മാറി പതിയുമോയെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട എ ഗ്രൂപ്പിലെ സോണി സെബാസ്റ്റിയനും പ്രചാരണത്തില്‍ സജീവമായിട്ടുണ്ട്. കുടിയേറ്റ വോട്ടര്‍മാര്‍ ഏറെയുള്ള ഇരിക്കൂറില്‍ നാലു പതിറ്റാണ്ട് കാലത്തെ യു.ഡി.എഫിനൊപ്പമുള്ള വിശ്വാസം ഇക്കുറിയും കാക്കുമെന്നാണു സജീവിന്റെ പ്രതീക്ഷ.
എന്നാല്‍ കോണ്‍ഗ്രസിലെ പിണക്കം അനുകൂലമാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസി (എം) ലെ സജി കുറ്റിയാനിമറ്റം മനക്കണക്കുകൂട്ടുന്നു.
ഇക്കുറി ജില്ലയിലെ ഗ്ലാമര്‍ പോരാട്ട മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. പത്തുവര്‍ഷത്തെ നേട്ടങ്ങള്‍ വീണ്ടും വോട്ടാക്കാനാണു സിറ്റിങ് എം.എല്‍.എ കെ.എം ഷാജിയെ തന്നെ യു.ഡി.എഫ് വീണ്ടുമിറക്കിയത്. ജില്ലാപഞ്ചായത്ത് മുന്‍ അധ്യക്ഷനെന്ന നിലയില്‍ പരിചയ സമ്പന്നതയുള്ള കെ.വി സുമേഷ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെ അഴീക്കോട്ടെ പോരാട്ടത്തിനു വെയിലിനേക്കാള്‍ കാഠിന്യം.
തലശേരിയില്‍ കളിക്കുമുന്‍പെ കളിക്കളം വിടേണ്ടി വന്നു ബി.ജെ.പിക്ക്. ജില്ലാ പ്രസിഡന്റിനെ തന്നെ നിര്‍ത്തി വോട്ടുകൂട്ടാമെന്നും ഇതിനായി അമിത് ഷായെയൊക്കെ പ്രചാരണത്തിന് ഇറക്കാമെന്നും കണക്കുകൂട്ടിയെങ്കിലും ഇപ്പോള്‍ എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ഥി പോലുമില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ പത്രികയാണു തള്ളിയത്. ഇവിടെ എല്‍.ഡി.എഫിലെ സിറ്റിങ് എം.എല്‍.എ എ.എന്‍ ഷംസീറിനെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി അരവിന്ദാക്ഷനാണു നേരിടുന്നത്. പിന്തുണ കൊടുക്കാമെന്നു വിചാരിച്ചാല്‍ അതിനുപോലും ആളെക്കണ്ടെത്താന്‍ ബി.ജെ.പിക്കായിട്ടില്ല. അതിനാല്‍ 2016ല്‍ ബി.ജെ.പിക്ക് ലഭിച്ച 22,125 വോട്ട് ഇത്തവണ മണ്ഡല വിധിയെഴുത്തില്‍ നിര്‍ണായകമാണ്.
കൂത്തുപറമ്പില്‍ നിന്നു ശക്തമായ ഇടതുകോട്ടയായ മട്ടന്നൂരിലെത്തിയ കെ.കെ ശൈലജയ്‌ക്കെതിരേ ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഇല്ലിക്കല്‍ അഗസ്തിയെ ആണ് യു.ഡി.എഫ് ഇറക്കിയത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ നേടിയെടുത്ത പ്രതിച്ഛായ വഴി ലീഡുയര്‍ത്താനാകുമെന്നു ശൈലജ കരുതുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുകയാണ് അഗസ്തി.
എന്നും ഇടതിനൊപ്പം ചാഞ്ഞുനില്‍ക്കുന്ന പയ്യന്നൂരില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ മധുസൂദനന്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ ഫോക്‌ലോര്‍ അക്കാദമി മുന്‍സെക്രട്ടറി എം.പ്രദീപ് കുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സഹകാരിയെന്ന സ്വീകാര്യത ലീഡുയര്‍ത്തുമെന്നാണു മധുസൂദനന്റെ ആത്മവിശ്വാസം. രാഷ്ട്രീയത്തിലുപരിയുള്ള സൗഹൃദമാണു പ്രദീപിന്റെ കൈമുതല്‍.
സി.പി.എമ്മിന്റെ മറ്റൊരു ഉറച്ചകോട്ടയായ കല്യാശേരിയില്‍ പാര്‍ട്ടിയിലെ യുവമുഖമായ എം. വിജിനും ഡി.സി.സി ജനറല്‍സെക്രട്ടറി കെ. ബ്രിജേഷ് കുമാറും തമ്മിലുള്ള പോരാട്ടത്തിന് യുവത്വത്തിന്റെ ആവേശമാണ്.
15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തളിപ്പറമ്പില്‍ വീണ്ടും മത്സരത്തിനിത്തിയ മുതിര്‍ന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദനെതിരേ വിദ്യാര്‍ഥി നേതാവായ കോണ്‍ഗ്രസിലെ വി.പി അബ്ദുല്‍റഷീദാണ് അങ്കത്തട്ടില്‍. 1970ല്‍ മാത്രമാണു മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നത്. കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായ പേരാവൂരില്‍ രണ്ടുതവണ എം.എല്‍.എയായ സണ്ണി ജോസഫിനെ വീണ്ടും യു.ഡി.എഫ് ഇറക്കുമ്പോള്‍ സി.പി.എമ്മിലെ യുവനേതാവ് സക്കീര്‍ ഹുസൈനിലൂടെ എല്‍.ഡി.എഫ് ഒരുകൈ നോക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago