ഉക്രൈനി പൗരന്മാര്ക്ക് ജോലി വാഗ്ദാനവുമായി ഇ.സി.എച്ച്
ദുബൈ: യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഉക്രൈനി ജനതയ്ക്ക് സഹായം നല്കാനുള്ളപദ്ധതിയുമായി ഇ.സി.എച്ച്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചാണ് അര്‍ഹരായ ഉക്രൈനി പൗരന്മാര്ക്ക് ജോലി നല്‍കുക.
ആദ്യഘട്ടത്തില്‍ 55 പേര്‍ക്കാണ് ജോലി നല്‍കുകയെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഉക്രൈനി പൗരന്മാര്ക്ക് യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉണ്ട്. യുദ്ധാനന്തരം നിരവധി ഉക്രൈനികള്‍ യു.എ.ഇ യില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
അത്തരക്കാര്‍ക്ക് ആശ്വാസം പകരുക എന്നതാണ് ലക്ഷ്യംമെന്ന് ഇ.സി.എച്ച് മേധാവി ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു.പുതുതായി ആരംഭിക്കുന്ന രണ്ട് ബ്രാഞ്ചുകളിലേക്കാകും ആദ്യ ഘട്ടത്തില്‍ ജോലി നല്‍കുക.
ദുബൈയിലെ പ്രമുഖ ബിസിനെസ്സ് സെറ്റപ് സ്ഥാപനമായ ഇ.സി.എച്ച് സമ്പൂര്‍ണ കടലാസ്സ് രഹിത ഡിജിറ്റല്‍ കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ ഇടപാടിലൂടെ സര്‍ക്കാര്‍ സേവന മേഖലയില്‍ ദുബൈ സാമ്പത്തിക വകുപ്പിന് കീഴില്‍ ആദ്യമായി ബിസിനസ്സ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരമൊരുക്കിയതും ഇ.സി.എച്ചാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."