' വെറുതേ കല്ലിടുന്നതാണോ വികസനം'; മുഖ്യമന്ത്രിയുടെ പഴയ ഓഡിയോ ക്ലിപ്പ് പങ്കുവെച്ച് വി.ടി ബല്‍റാം
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കെ റെയിലിനെതിരെ പ്രതിഷേധം കനക്കുകയാണ്. എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ തെരഞ്ഞെടുപ്പ് പ്രചാരണ ഓഡിയോ സന്ദേശം പങ്ക് വച്ചിരിക്കുകയാണ് വി.ടി ബല്‍റാം.
'ഇങ്ങനെയാണ് അദ്ദേഹം കടന്ന് വന്നത്. ഈ വാക്കുകള്‍ക്കാണ് അന്ന് ഇന്നാട്ടിലെ ജനങ്ങള്‍ പിന്തുണ നല്‍കിയത്. അദ്ദേഹം വന്നു എല്ലാം ശരിയായി' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
2016 തെരഞ്ഞെടുപ്പ് ഓഡിയോ സന്ദേശമാണ് ബല്‍റാം പങ്കുവെച്ചത്.
ഓഡിയോയില്‍ മുഖ്യമന്ത്രി പറയുന്നത് ഇങ്ങനെ:
'നമസ്കാരം ഞാന്‍ പിണറായി വിജയന്, വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്, വെറുതേ കല്ലിടുന്നതാണോ വികസനം? പ്രകൃതിയെ തകര്‍ത്താണോ പുരോ?ഗതി വരേണ്ടത്. മനുഷ്യത്വമില്ലെങ്കില്‍ എന്ത് വികസനം? ഉത്തരവാദിത്വവും മനുഷ്യത്വവുമുളള വികസനത്തിന് എല്‍ഡിഎഫിനൊപ്പം അണി നിരക്കൂ. എല്‍ഡി എഫ് വരും എല്ലാം ശരിയാകും.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."