ഹരജിക്ക് പിന്നില്‍ പകപോക്കല്‍; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. വ്യക്തിപരമായ പക പോക്കല്‍ കാരണമാകാം കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. 2011 - 2013 കാലഘട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ ടെക്‌നീഷ്യനും ജീവനക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ ബോര്‍ഡ് അംഗവുമായിരുന്ന എ രാജുവിനെ യോഗ്യതയില്ലാതെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നിലും കെ രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചത് സംബന്ധിച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്കെതിരായ ആരോപണം.
കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ അന്വേഷണം നടത്തി തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രവും ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ കുറ്റപത്രവും കേസും ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."