കേരളത്തിലെ സര്‍വകലാശാലകളെ കച്ചവടവത്കരിക്കപ്പെടുന്ന തീരുമാനം പിന്‍വലിക്കണം: മെക്ക
തിരുവനന്തപുരം: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍, അനദ്ധ്യാപകര്‍, മറ്റിതര ജീവനക്കാര്‍ എന്നിവര്‍ക്ക് നല്കുവാനുള്ള പെന്‍ഷന്‍ഫണ്ട് സ്വയം കണ്ടെത്തണം എന്നുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മെക്ക. സര്‍വ്വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണ്.
സര്‍ക്കാര്‍ തീരുമാനം വിരമിക്കുന്ന ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് വിദ്യാര്‍ഥികളെയും, പൊതുസമൂഹത്തെയും കൊള്ളയടിക്കാന്‍ ഉതകുന്ന തീരുമാനം കൂടിയാണ്. സര്‍വകലാശാലകളെ കച്ചവടസ്ഥാപനങ്ങള്‍ ആക്കി മാറ്റുന്നു എന്നതാണ് ഇരുട്ടടി കൂടിയാക്കുന്ന ഈ ഉത്തരവിന്റെ പിന്നിലുള്ളത്.
പെന്‍ഷന്‍ഫണ്ട് കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ അതായത് ഫണ്ട് സ്വരൂപിക്കുന്നതിന് നിശ്ചിതശതമാനം വിദ്യാര്‍ഥികളെ പരാജയപ്പെടുത്തുക, നിശ്ചിതശതമാനം കുട്ടികളുടെ മാര്‍ക്ക് കളില്‍ കുറവ് വരുത്തുക, വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ് വരുത്തുക, തുടങ്ങിയ നടപടികളിലൂടെഫണ്ട് ശേഖരിക്കലാണ് ലക്ഷ്യമിടുന്നത്.
ഉന്നത വിദ്യാഭ്യാസം ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് ഈ തീരുമാനം.
വിദ്യാര്‍ഥികളെയും ഒപ്പം പൊതുസമൂഹത്തെയും കൊള്ളയടിക്കുന്ന തിന് സര്‍വ്വകലാശാലകളെ കച്ചവട സ്ഥാപനങ്ങ ളാക്കി മാറ്റുന്ന ഈ ഉത്തരവ് പുന :പരിശോധന ക്ക് വിധേയ മാക്കി പിന്‍വലിക്കണമെന്ന് മെക്ക് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."