HOME
DETAILS

ആഗോള എണ്ണ വിതരണത്തിലെ കുറവിന് ഉത്തരവാദിത്വം ഏൽക്കുകയില്ലെന്ന് സഊദി അറേബ്യ, വിപണിയെ ഗുരുതരമായ ബാധിക്കുമെന്നും മുന്നറിയിപ്പ്

  
backup
March 21 2022 | 14:03 PM

%e0%b4%86%e0%b4%97%e0%b5%8b%e0%b4%b3-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81

റിയാദ്: ആഗോള എണ്ണവിതരണത്തിൽ ദൗർലഭ്യമുണ്ടായാൽ തങ്ങൾ ഉത്തരവാദിത്വമേൽക്കില്ലെന്ന് സഊദി അറേബ്യ. ഇറാന്റെ പിന്തുണയുള്ള തീവ്രവാദികളായ യമനിലെ ഹൂതി മലിഷ്യയിൽ നിന്ന് എണ്ണ സംഭരണശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യയുടെ മുന്നറിയിപ്പ്.

ഊർജവിതരണം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തിനുണ്ടെന്ന് സഊദി ചൂണ്ടിക്കാട്ടി. തീവ്രവാദി ഹൂത്തി മലിഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യകളും അത്യാധുനിക ഡ്രോണുകളും നൽകുന്നതിലൂടെ ഇറാന്റെ തുടർച്ചയായ നിലനിൽപ്പിന്റെ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം അറിഞ്ഞിരിക്കണമെന്നും സഊദി മുന്നറിയിപ്പ് നൽകി. ഹൂതി ആക്രമണങ്ങൾ എണ്ണ ഉൽപ്പാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ എണ്ണ ഉൽപ്പാദന ശേഷിയെയും അതിന്റെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിനെയും ബാധിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

ഊർജ വിതരണം സംരക്ഷിക്കുന്നതിലും ഇറാന്റെ പിന്തുണയുള്ള ഭീകരരായ ഹൂത്തി മലിഷ്യയ്‌ക്കെതിരെ ഉറച്ചുനിൽക്കുന്നതിലും അട്ടിമറി ആക്രമണങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിലും അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. ഇത് പെട്രോളിയം വിതരണത്തിന്റെ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണിയാണെന്നും സഊദി അറേബ്യ മുന്നറിയിപ്പ് നൽകി.

വര്ഷങ്ങളായി തുടർന്ന് വരുന്ന സഊദി ഊർജ്ജ മേഖലകൾക്കെതിരെയുള്ള ആക്രമണം കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായിരുന്നു. അരാംകൊ എണ്ണ ഉത്പാദന, സംഭരണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് ആക്രമണം നേരിട്ട പ്ലാന്റുകളിൽ നിന്നുള്ള ഉത്പാദനം ഭാഗികമായി സഊദി അറേബ്യ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഹൂതി ആക്രമണവും സഊദി നിലപാടും ആഗോള എണ്ണ വിപണിയിൽ പുതിയ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനകൾ.

തിങ്കളാഴ്ച ക്രൂഡോയിൽ ബാരലിന് 112 ഡോളറാണ് രേഖപ്പെടുത്തിയത്. ഈ മാസമാദ്യം ബാരലിന് 140 ഡോളർ വരെയെത്തിയ ക്രൂഡോയിൽ വില പിന്നീട് കുറയുകയായിരുന്നു. യുക്രയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്നാണ് ക്രൂഡോയിൽ വിലയിൽ പൊടുന്നനെയൊരു വർധനവുണ്ടായത്. റഷ്യ-യുക്രയ്ൻ യുദ്ധത്തിനു മുമ്പുണ്ടായിരുന്നതിനേക്കാൾ 15 ഡോളറിലധികമാണ് ഇപ്പോൾ ക്രൂഡോയിൽ ബാരലിന് ഈടാക്കപ്പെടുന്നത്

എണ്ണ ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായ റഷ്യയുടെ എണ്ണവിതരണം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വിലക്കിയതോടെ ഒപെക് രാജ്യങ്ങൾക്കും എണ്ണ കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾക്കും എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ ജോ ബൈഡൻ ഭരണകൂടം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഉൽപ്പാദനം വർധിപ്പിക്കില്ലെന്ന നിലപാടാണ് സഊദി അടക്കമുള്ള രാജ്യങ്ങൾ സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago