സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ ശ്രമമെന്ന്
ചവറ: പട്ടത്താനം സര്‍വിസ് സഹകരണ ബാങ്കിനെ തകര്‍ക്കാന്‍ സി.പി.എം നേതൃത്വം കള്ളപ്രചാരണം നടത്തുന്നുവെന്ന് ബാങ്ക് ഭാരവാഹികള്‍ ആരോപിച്ചു.
ഇടതുപക്ഷം ബാങ്ക് ഭരിച്ചപ്പോള്‍ ഉണ്ടായ തകര്‍ച്ചയില്‍ നിന്ന് ബാങ്കിനെ ഉയരങ്ങളിലെത്തിച്ചത് ഇപ്പോള്‍ ഭരിക്കുന്ന കോണ്‍ഗ്രസാണ്. എല്‍.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ നിക്ഷേപം അഞ്ചു കോടിയായിരുന്നത് ഇപ്പോള്‍ 31 കോടിയായി ഉയര്‍ന്നു. കോണ്‍ഗ്രസ് ഭരണസമിതി അധികാരമേറ്റെടുത്തതിനു ശേഷം എല്ലാ വര്‍ഷവും ബാങ്കിന് ലാഭമുണ്ടാക്കാനും ക്ലാസ് അഞ്ച് നിലവാരത്തിലിരുന്ന ബാങ്കിനെ ക്ലാസ് മൂന്നാക്കി ഉയര്‍ത്താന്‍ സാധിച്ചത് ഇപ്പോഴത്തെ ഭരണസമിതിയുടെ നേട്ടമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. 2015ല്‍ എടുത്ത തീരുമാനങ്ങളില്‍ അന്നൊന്നും ഉയര്‍ത്താത്ത ആക്ഷേപമാണ് സി.പിഎം ഇപ്പോള്‍ ഉയര്‍ത്തുന്നതെന്ന് പ്രസിഡന്റ് ജെ.ആര് സുരേഷ് കുമാര്‍, കോണ്‍ഗ്രസ് ചവറ മണ്ഡലം പ്രസിഡന്റ് ബാബു ജി. പട്ടത്താനം എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."